×
login
അഞ്ചില്‍ നിന്ന് 200 ബില്യണിലേയ്ക്ക്; 2030ഓടെ ലോകത്തിലെ ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കാനൊരുങ്ങി ഇന്ത്യ

2026ഓടെ ഇന്ത്യന്‍ ഇവി വിപണി 36 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ എത്തുമെന്ന് ഇന്ത്യ എനര്‍ജി സ്‌റ്റോറേജ് അലയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ ഇവി ബാറ്ററി വിപണയും 36 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാകുന്നു.

ന്ത്യയിലെ ഇലക്ട്രിക് വാഹന ശൃംഖല ലോകത്തിലെ മുന്‍നിര വിപണിയായി മാറാന്‍ തയ്യാറെടുക്കുന്നു. ഇപ്പോള്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലാണ് ഇലക്ട്രിക് വാഹന വിപണി നില്‍ക്കുന്നത്. 2030ാടെ 200 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയില്‍ എത്തുമെന്ന് പ്രതീക്ഷ. രാജ്യത്തിന്റെ വൈദ്യുത ഊര്‍ജം ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.

2026ഓടെ ഇന്ത്യന്‍ ഇവി വിപണി 36 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ എത്തുമെന്ന് ഇന്ത്യ എനര്‍ജി സ്‌റ്റോറേജ് അലയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ ഇവി ബാറ്ററി വിപണയും 36 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാകുന്നു.

ഇന്ത്യയിലുള്ള ഇവി നിര്‍മ്മാതാക്കളുടെയും ഉപഭോക്താക്കളുടെ എണ്ണവും കണക്കിലെടുത്ത്, വാഹന വിപണി വളര്‍ത്തിയെടുക്കാനാണ് മൊബിലിറ്റി ലാന്‍ഡ്‌സ്‌കേപ്പ് വര്‍ഷങ്ങളായി വികസിപ്പിച്ച് കൊണ്ടിരിക്കുന്നുത്. ലൈറ്റ് വെഹിക്കിള്‍ വ്യവസായത്തിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം ആകാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് എനര്‍ജി വെഞ്ച്വേഴ്‌സിന്റെ സിഇഒ മുസ്തഫ വാജിദ് പറഞ്ഞു. ഇന്ത്യയുടെ വിതരണ ശൃംഖല ശരിയാക്കുന്നതിനൊപ്പം പരമ്പാരഗത ഊര്‍ജ്ജം ശക്തിപ്പെടുത്താന്‍ ശ്രദ്ധ കേന്ദ്രീകരിണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തിന്റെ വൈദ്യുത ഊര്‍ജ ശേഷി 100 ജിഗാവാട്ടില്‍ നിന്നും 400 ജിഗാവാട്ടായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി  ഇടുന്നുതായും സൂചനയുണ്ട്. ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒരു പുതിയ ഡിസൈന്‍ അവതരിപ്പിക്കാന്‍ ശരാശരി 6 മടങ്ങ് കൂടുതല്‍ സമയമെടുക്കുന്നെന്നും ആതര്‍ എനര്‍ജി സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മെഹ്ത് പറഞ്ഞു.

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.