×
login
എല്‍ഐസി‍ ലിസ്റ്റ് ചെയ്തു; നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടി; മിനിറ്റുകള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ നിന്നും നഷ്ടമായത് 42,500 കോടി

ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. പ്രഥമ ഓഹരി വില്‍പ്പനയില്‍ (ഐപിഒ) ഇഷ്യൂ നിരക്ക് 902 രൂപ മുതല്‍ 949 രൂപ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തതിന് പിന്നാലെ നിക്ഷേപകര്‍ക്ക് തിരിച്ചടി. മിനിറ്റുകള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ നിന്നും നഷ്ടമായത് 42,500 കോടി രൂപയാണ്.  

ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്‌കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്‌കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഇങ്ങനെ ഐ.പി.ഒ സമയത്തുള്ള വിലയില്‍ നിന്നും കുറഞ്ഞ തുകക്ക് ഓഹരി വിപണിയില്‍ എല്‍.ഐ.സി ലിസ്റ്റ് ചെയ്തതോടെയാണ് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടായത്.  ഇതോടെ എല്‍.ഐ.സിയുടെ വിപണി മൂലധനം ആറ് ലക്ഷം കോടിയില്‍ നിന്നും 5.57 ലക്ഷമായി കുറഞ്ഞു. ഐ.പി.ഒ വിലയേക്കാളും 8.62 ശതമാനം നഷ്ടത്തോടെ 867.2 രൂപയിലാണ് എല്‍.ഐ.സി ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തതത്. എന്‍.എസ്.ഇയില്‍ 8.11 ശതമാനം നഷ്ടം രേഖപ്പെടുത്തി. പിന്നീട് എല്‍.ഐ.സി നഷ്ടം കുറച്ചുവെങ്കിലും ലാഭത്തിലേക്ക് എത്താന്‍ എല്‍.ഐ.സിക്ക് സാധിച്ചില്ല.


ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25  രൂപ നിരക്കിലും ക്ലോസ് ചെയ്തു. പ്രഥമ ഓഹരി വില്‍പ്പനയില്‍ (ഐപിഒ) ഇഷ്യൂ നിരക്ക് 902 രൂപ മുതല്‍ 949 രൂപ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

ബിഎസ്ഇയില്‍ എല്‍ഐസിയുടെ 27.55 ലക്ഷം ഓഹരികളും എന്‍എസ്ഇയില്‍ 487.92  ലക്ഷം ഓഹരികളുടേയും വ്യാപാരം നടന്നു. ആദ്യ ദിനത്തിലെ മൊത്തം വരുമാനം 4591.10 കോടി രൂപയാണ്. ഓഹരിയുടെ ആദ്യ ദിനത്തിലെ ക്ലോസിങ് നിരക്ക് പ്രകാരം എല്‍ഐസിയുടെ ആകെ ഓഹരികളുടെ വിപണി മൂല്യം ബിഎസ്ഇയില്‍ 5.53 ലക്ഷം കോടി രൂപയും എന്‍എസ്ഇയില്‍ 5.52 ലക്ഷം കോടി രൂപയുമാണ്.

    comment

    LATEST NEWS


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


    പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


    പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


    'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


    ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.