×
login
ഇന്ത്യയുടെ സേവന കയറ്റുമതി‍ രണ്ടു ലക്ഷം കോടി രൂപയുടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു

ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, ഗതാഗതം എന്നിവയാണ് 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ സേവനങ്ങളുടെ കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത്

ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സേവന കയറ്റുമതി 2544 കോടി യുഎസ് ഡോളറിന്റെ (1,90,282 കോടി രൂപ)പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2021-22 ല്‍ നേടിയ പുതിയ റെക്കോര്‍ഡ് 2019-20 ലെ 2132 കോടി യുഎസ് ഡോളറെന്ന നേട്ടത്തെ മറികടന്നു. കൂടാതെ, സേവനങ്ങളുടെ കയറ്റുമതി 2022 മാര്‍ച്ചില്‍ 269 കോടി ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കണക്കിലെത്തി.

ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, ഗതാഗതം എന്നിവയാണ് 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ സേവനങ്ങളുടെ കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത്


2021-22 സാമ്പത്തിക വര്‍ഷത്തില്‍ സേവനങ്ങളും ചരക്കുകളും റെക്കോര്‍ഡ് കയറ്റുമതി നേടിയതിനാല്‍ മൊത്തത്തിലുള്ള കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 6762 കോടി ഡോളറിലെത്തി. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 5266 കോടി ഡോളറും 4979 കോടി ഡോളറുമാണ്.

ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടിഡോളര്‍ എന്ന നാഴികക്കല്ല് കടന്ന് 4218 കോടി ഡോളറായി ഉയര്‍ന്നു, ഇത് യഥാക്രമം 2020-21, 2019-20 വര്‍ഷങ്ങളിലെക്കാള്‍ 44.6 ശതമാനത്തിന്റെയും 34.6 ശതമാനത്തിന്റെയും വര്‍ധനവാണ്.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.