×
login
ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജി‍ വച്ചു; പടിയിറങ്ങുന്നത് 22 വർഷത്തെ സേവനത്തിന് ശേഷം, ഇനി ടെക് മഹീന്ദ്രയിൽ എംഡി

അഞ്ച് മാസം മുൻപ് എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് കോഗ്നിസന്‍റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്.

ബംഗളുരു :ഇൻഫോസിസ് പ്രസിഡന്‍റ്  മോഹിത് ജോഷി രാജി വച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് ഇൻഫോസിസിൽ നിന്ന് മോഹിത് ജോഷിയുടെ പടിയിറക്കം. ടെക് മഹീന്ദ്രയിൽ എംഡി, സിഇഒ എന്നീ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കും.  

അഞ്ച് മാസം മുൻപ് എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ്  സ്ഥാനം രാജി വച്ച് കോഗ്നിസന്‍റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്. പ്രസിഡന്‍റ്  പദവിയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. ബിഎസ്‌ഇക്ക് നൽകിയ പത്രകുറിപ്പിലാണ് കമ്പനി മോഹിതിൻ്റെ രാജിക്കാര്യം അറിയിച്ചത്.

കമ്പനിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഇൻഫോസിസിലെ ഫിനാൻഷ്യൽ സർവീസസ് & ഹെൽത്ത് കെയർ, ലൈഫ് സയൻസസ് ബിസിനസുകളുടെ ചുമതല മോഹിത് ജോഷിക്കായിരുന്നു. കൂടാതെ, എഡ്ജ്വെർവ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനായിരുന്നു അദ്ദേഹം, ഗ്ലോബൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫിനാക്കിൾ ഉൾപ്പെടുന്ന സ്ഥാപനത്തിന്റെ സോഫ്റ്റ്‌വെയർ ബിസിനസ്സിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.