×
login
അമേരിക്കയുമായി നിക്ഷേപ പ്രോത്സാഹന കരാര്‍‍; 30,000 കോടിയുടെ നിക്ഷേപം എത്തും; ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ സഹായകമാകും.

. ഡി എഫ് സി 1974 മുതല്‍ ഇതുവരെ 5.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപ പിന്തുണ നല്‍കിയിട്ടുണ്ട്, അതില്‍ 2.9 ബില്യണ്‍ ഡോളര്‍ ഇപ്പോഴും കുടിശ്ശികയാണ്

ടോക്കിയോ: ഇന്ത്യാ ഗവണ്‍മെന്റും അമേരിക്കന്‍ ഐക്യനാടുകളിലെ ഗവണ്‍മെന്റും  ജപ്പാനിലെ ടോക്കിയോയില്‍ ഒരു നിക്ഷേപ പ്രോത്സാഹന കരാറില്‍  ഒപ്പുവച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്‌കോട്ട് നാഥനും ചേര്‍ന്നാണ് കരാറില്‍  ഒപ്പുവച്ചത്.

1997ല്‍ ഇന്ത്യയു് അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ ഈ കരാര്‍  അസാധുവാക്കുന്നു. 1997ല്‍ നേരത്തെ കരാര്‍  ഒപ്പുവെച്ചതിനുശേഷം ഡി എഫ് സി  എന്ന പുതിയ ഏജന്‍സി രൂപീകരിക്കുന്നതുള്‍പ്പെടെ സുപ്രധാന സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. , അമേരിക്കയുടെ  സമീപകാല നിയമമായ ബില്‍ഡ് ആക്റ്റ് 2018 പ്രാബല്യത്തില്‍ വന്നതിന് ശേഷം പഴയ ഓവര്‍സീസ് െ്രെപവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ (ഒപിഐസി) പിന്‍ഗാമിയായി രൂപം കൊണ്ടതാണ് യു എസ് എ ഗവണ്‍മെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഏജന്‍സി. കടം , ഓഹരി  നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീഇന്‍ഷുറന്‍സ്, സാധ്യതയുള്ള പ്രോജക്ടുകള്‍ക്കും ഗ്രാന്റുകള്‍ക്കും വേണ്ടിയുള്ള സാധ്യതാ പഠനങ്ങള്‍ തുടങ്ങിയവയാണ്  ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പിന്തുണ പദ്ധതികള്‍ .


ഇന്ത്യയില്‍ നിക്ഷേപ പിന്തുണ നല്‍കുന്നത് തുടരുന്നതിന് ഡിഎഫ്‌സിയുടെ നിയമപരമായ ആവശ്യകതയാണ് കരാര്‍. ഡി എഫ് സി  അല്ലെങ്കില്‍ അവരുടെ മുന്‍ഗാമിയായ ഏജന്‍സികള്‍ 1974 മുതല്‍ ഇന്ത്യയില്‍ സജീവമാണ്, ഇതുവരെ 5.8 ബില്യണ്‍  ഡോളര്‍  മൂല്യമുള്ള നിക്ഷേപ പിന്തുണ നല്‍കിയിട്ടുണ്ട്, അതില്‍ 2.9 ബില്യണ്‍ ഡോളര്‍   ഇപ്പോഴും കുടിശ്ശികയാണ്. ഇന്ത്യയില്‍ നിക്ഷേപ പിന്തുണ നല്‍കുന്നതിനായി 4 ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശങ്ങള്‍ ഡിഎഫ്‌സിയുടെ പരിഗണനയിലാണ്. കോവിഡ്19 വാക്‌സിന്‍ നിര്‍മ്മാണം, ആരോഗ്യ സംരക്ഷണ ധനസഹായം, പുനരുപയോഗ ഊര്‍ജ്ജം , എസ്എംഇ ധനസഹായം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസനത്തിന് പ്രാധാന്യമുള്ള മേഖലകളില്‍ ഡി എഫ് സി  നിക്ഷേപ പിന്തുണ നല്‍കിയിട്ടുണ്ട്.

നിക്ഷേപ പ്രോത്സാഹന കരാര്‍  ഒപ്പിടുന്നത് ഇന്ത്യയില്‍ ഡി എഫ് സി നല്‍കുന്ന നിക്ഷേപ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ സഹായകമാകും.

he Government of India and the Government of the United States of America has signed an Investment Incentive Agreement (IIA) today at Tokyo, Japan. The IIA was signed by Shri Vinay Kwatra, Foreign Secretary, Government of India, and Mr. Scott Nathan, Chief Executive Officer, U.S. International Development Finance Corporation (DFC).

This IIA supersedes the Investment Incentive Agreement signed between the Government of India and the Government of the United States of America in the year 1997. Significant developments have taken place since the signing of the earlier IIA in 1997 including the creation of a new agency called DFC, a development finance agency of Government of USA, as a successor agency of the erstwhile Overseas Private Investment Corporation (OPIC) after the enactment of a recent legislation of USA, the BUILD Act 2018. IIA has been signed, to keep pace with the additional investment support programmes, offered by the DFC, such as debt, equity investment, investment guaranty, investment insurance or reinsurance, feasibility studies for potential projects and grants.

The Agreement is the legal requirement for DFC, to continue providing investment support in India. DFC or their predecessor agencies are active in India since 1974 and have so far provided investment support worth $5.8 billion of which $2.9 billion is still outstanding. Proposals worth $4 billion are under consideration by DFC for providing investment support in India. DFC has provided investment support in sectors that matter for development such as COVID-19 vaccine manufacturing, healthcare financing, renewable energy, SME financing, financial inclusion, infrastructure etc.

It is expected that signing of IIA would lead to enhanced Investment support provided by DFC in India, which shall further help in India’s development.

  comment

  LATEST NEWS


  കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


  പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


  ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


  രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


  അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


  രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.