×
login
വിതരണ രംഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിക്കുന്നതിന് ഫ്ളിപ്കാര്‍ട്ട്-മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ ഇഡിഇഎല്‍ സഹകരണം

സുസ്ഥിര ബിസിനസ് രീതികളോടുള്ള പ്രതിബദ്ധതയും കാഴ്ചപ്പാടും ഉള്ള മഹീന്ദ്ര ലോജിസ്റ്റിക്സ് 2020 ന്റെ അവസാനത്തില്‍ തന്നെ സ്വന്തം ഇലക്ട്രിക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്‍ അവതരിപ്പിച്ചു. കണ്‍സ്യൂമര്‍, ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിച്ച് ഇഡിഇഎല്‍ രാജ്യത്തെ ആറു നഗരങ്ങളില്‍ ഡെലിവറി സേവനം നടത്തുന്നുണ്ട്

കൊച്ചി: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട് രാജ്യത്തെ ലോജിസ്റ്റിക്സ് രംഗത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ (ഇവി) വിന്യസിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡുമായി (എംഎല്‍എല്‍) സഹകരിക്കുന്നു. 2030ഓടെ ലോജിസ്റ്റിക്സ് രംഗത്ത് 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കുമെന്ന ഫ്ളിപ്കാര്‍ട്ടിന്റെ പ്രതിബദ്ധത പാലിക്കാനായി 25,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ രംഗത്തിറക്കും. ഇവിയിലേക്കുള്ള ഫ്ളിപ്കാര്‍ട്ടിന്റെ മാറ്റത്തില്‍ മഹീന്ദ്ര ലോജിസ്റ്റിക്സ് നിര്‍ണായക പങ്കു വഹിക്കും.  

സുസ്ഥിര ബിസിനസ് രീതികളോടുള്ള പ്രതിബദ്ധതയും കാഴ്ചപ്പാടും ഉള്ള മഹീന്ദ്ര ലോജിസ്റ്റിക്സ് 2020 ന്റെ അവസാനത്തില്‍ തന്നെ സ്വന്തം ഇലക്ട്രിക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്‍ അവതരിപ്പിച്ചു. കണ്‍സ്യൂമര്‍, ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിച്ച് ഇഡിഇഎല്‍ രാജ്യത്തെ ആറു നഗരങ്ങളില്‍ ഡെലിവറി സേവനം നടത്തുന്നുണ്ട്. എംഎല്‍എല്‍ ഇഡിഇഎല്ലിലൂടെ ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ വലിയൊരു ഇവി ഫ്ളീറ്റ് വിന്യസിക്കുന്നുണ്ട്. ചാര്‍ജിങ് സ്റ്റേഷനുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, ജീവനക്കാര്‍ക്ക് പരിശീലനം, റൂട്ട് പ്ലാനിങ്, ബാറ്ററി കൈമാറ്റല്‍ കേന്ദ്രങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. കൂടുതല്‍ കാര്യക്ഷമതയ്ക്കായി കണ്‍ട്രോള്‍ ടവറുകളും സാങ്കേതിക വിദ്യകളും ഉപയോഗിക്കും.  

ഫ്ളിപ്കാര്‍ട്ട് മറ്റ് പല ഉല്‍പ്പാദകരുമായി സഹകരിച്ചുകൊണ്ട് ഇലക്ട്രിക്ക് ടു, ത്രീ വീലറുകള്‍ വിതരണത്തിനായി ഉപയോഗിക്കുന്നുണ്ട്. എംഎല്‍എല്‍ ഇഡിഇഎല്ലുമായുള്ള സഹകരണത്തോടെ ഇത് രാജ്യത്തുടനീളം വിപുലമാകും. ഇലക്ട്രിക്ക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്ലിലൂടെ എംഎല്‍എല്‍ വിവിധ തരത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങും. ഇഡിഇഎല്ലിന് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനായി വരും മാസങ്ങളില്‍ ഇത് വര്‍ധിപ്പിക്കും. ബെംഗളൂരു, മുംബൈ, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇഡിഇഎല്ലിന്റെ സാന്നിദ്ധ്യം വര്‍ഷാവസാനത്തോടെ 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി ഫ്ളിപ്കാര്‍ട്ടിന്റെ ഡെലിവറി തടസമില്ലാതെ സാധ്യമാക്കും.    

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.