login
ടൊയോട്ട‍ സ്തൂഷോയും സുമിഡയും ഉത്പാദന യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റും; ജപ്പാനീസ് കമ്പനികള്‍ ചൈന ഉപേക്ഷിക്കുന്നു; വ്യവസായത്തിലും കൈകോര്‍ത്ത് ക്വാഡ്

ക്വാഡ് രാഷ്ട്രങ്ങളുടെ പരസ്പര സഹകരണം വ്യവസായ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ സൂചനയായാണ് സാമ്പത്തിക നിരാക്ഷകര്‍ ചൈനയില്‍ നിന്നുള്ള വ്യാവസായിക ഭീമന്മാരുടെ പിന്മാറ്റത്തെ വിലയിരുത്തുന്നത്.

ടോക്കിയോ: വന്‍കിട ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉത്പാദന യൂണിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പറിച്ച് നടുന്നു. ആദ്യഘട്ടത്തില്‍ സുമിഡ, ടയോട്ട സ്തൂഷോ എന്നീ കമ്പനികളാണ് ചൈന ഉപേക്ഷിച്ച് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ഇന്ത്യയിലേക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ മാറ്റാന്‍ ജപ്പാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് വലിയ പിന്തുണയാണ് പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപം സുഖമമാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജ്പ്പാനീസ് കമ്പനികളുടെ ഇത്തരത്തിലുള്ള നീക്കം.

ക്വാഡ് രാഷ്ട്രങ്ങളുടെ പരസ്പര സഹകരണം വ്യവസായ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ സൂചനയായാണ് സാമ്പത്തിക നിരാക്ഷകര്‍ ചൈനയില്‍ നിന്നുള്ള വ്യാവസായിക ഭീമന്മാരുടെ പിന്മാറ്റത്തെ വിലയിരുത്തുന്നത്. ഇന്തോപെസഫിക് മേഖലയില്‍ പരസ്പര വ്യവസായിക സഹകരണം എളുപ്പമാക്കാന്‍ ഇന്ത്യയും ജപ്പാനും ആസ്‌ട്രേലിയയും കൈകോര്‍ത്ത് സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കം കുറിച്ചിരുന്നു.

വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടൊയാട്ടാ സ്തൂഷോ. സുമിഡ വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളുമാണ്.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.