×
login
ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം; പ്രാദേശിക വ്യോമയാനം വര്‍ധിപ്പിക്കുന്നതിന് അഞ്ചിന അജണ്ടകള്‍ നിര്‍ദേശിച്ച് ജീത് അദാനി

ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം നടത്തുകയെന്നതാണ് അദാനി ഗ്രൂപ്പിന്റെ നയം.

ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റ് ജീത് അദാനി സംസാരിക്കുന്നു

തിരുവനന്തപുരം: ദക്ഷിണ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വ്യോമഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് വ്യോമയാന മേഖലയിലെ പങ്കാളികള്‍ അഞ്ചിന അജണ്ട നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ്  ജീത് അദാനി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വ്യോമയാന മേഖലയില്‍ കൈവരുന്ന പുരോഗതി ബിസിനസ്, സംരംഭകത്വം, നിക്ഷേപം, കയറ്റുമതി, ടൂറിസം തുടങ്ങിയ മേഖലകളുടെ വികസനവും സാധ്യമാക്കും. ദക്ഷിണ മേഖലയിലെ ആകര്‍ഷകമായ സ്ഥലങ്ങള്‍, ആയുര്‍വേദം തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന് കൂട്ടായതും സമര്‍പ്പിതവുമായ ശ്രമങ്ങള്‍ ആവശ്യമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും ആരോഗ്യ, വിനോദ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും പ്രധാനമാണ്. ശ്രദ്ധയാകര്‍ഷിച്ചിട്ടില്ലാത്ത പുതിയ പ്രദേശങ്ങള്‍ കണ്ടെത്തുകയും അവിടെ കൂടുതല്‍ ദിവസം താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യാത്രാപരിപാടികള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം നടത്തുകയെന്നതാണ് അദാനി ഗ്രൂപ്പിന്റെ നയം. തിരുവനന്തപുരം ഉള്‍ക്കൊള്ളുന്ന ദക്ഷിണമേഖലയില്‍ ഇതാണ് നടപ്പിലാക്കുന്നത്. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം അനുബന്ധ മേഖലകളുടെ പുരോഗതിക്ക് അവസരമൊരുക്കും.


രാഷ്ട്രനിര്‍മാണത്തിന് ഉതകുന്ന തരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍, ഗതാഗതം, ബിസിനസ്, സേവനങ്ങള്‍ എിവയില്‍ ആഗോളതലത്തിലെ നേതൃനിരയിലേക്ക് ഉയരുകയെതാണ് അദാനി എയര്‍പോര്‍ട്‌സിന്റെ കാഴ്ചപ്പാടെന്നും ജീത് അദാനി പറഞ്ഞു.

ശശിതരൂര്‍ എം പി അധ്യക്ഷനായ ഉച്ചകോടിയില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

 

  comment

  LATEST NEWS


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.