login
തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു; ജോണ്‍സണ്‍ & ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ അമേരിക്ക നിര്‍ത്തിവച്ചു; എതിര്‍ത്ത് ട്രംപ്

ഫെഡറല്‍ ഗവണ്‍മെന്റിന് ഫൈസര്‍ വാക്സിനോടുള്ള അതിരുകവിഞ്ഞ സ്നേഹ മാണ് ഇങ്ങനെയൊരു നിലപട് സ്വീകരിക്കാന്‍ കാരണമമെന്നും ട്രംപ് ആരോപിച്ചു.

വാഷിംഗ്ടണ്‍  : തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ നിര്‍ത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ വളരെ ഫലപ്രദമാണെന്നും എന്നാല്‍ അതിന്റെ റപ്യൂട്ടേഷന്‍ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് വാക്സിന്‍ നിര്‍ത്തിവച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ട്രംമ്പ് ഇമെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെഡറല്‍ ഗവണ്‍മെന്റിന് ഫൈസര്‍ വാക്സിനോടുള്ള അതിരുകവിഞ്ഞ സ്നേഹ മാണ് ഇങ്ങനെയൊരു നിലപട് സ്വീകരിക്കാന്‍ കാരണമമെന്നും ട്രംപ് ആരോപിച്ചു.

അടിയന്തിരമായി വാക്സിന്‍ ഉപയോഗിച്ചു തുടങ്ങുവാന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ , സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ടോള്‍ ആന്റ് പ്രിവന്‍ഷന്‍ വിഭാഗത്തോട് ട്രംപ് ആവശ്യപ്പെട്ടു.

7 മില്യന്‍ പേര്‍ക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കിയപ്പോള്‍ അതില്‍ ആറ് സ്ത്രീകള്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിച്ചു വാക്സിന്‍ വിതരണം പുന:സ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വാക്സിന്‍ നല്‍കുന്നു തല്‍ക്കാലം നിദ്ദേശിച്ചു കൊണ്ടു ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സില്‍ ലഭിക്കുന്നതിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെല്ലാം താല്‍ക്കാലികമായി കാന്‍സല്‍ ചെയ്തിരിക്കയാണ്.

 

 

  comment

  LATEST NEWS


  ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി


  കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഫലം കാണുന്നു; പ്രതിദിന മരണ നിരക്കില്‍ വര്‍ധന


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.