×
login
ഓഹരി വിപണയിലേക്ക് ജോയ് ആലൂക്കാസ്; ഐപിഒ‍ വഴി സമാഹരിക്കാനൊരുങ്ങുന്നത് 2,300 കോടി രൂപ

ജുവല്ലറി രംഗത്ത് 33 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ആലൂകാസ് വര്‍ഗീസ് ജോയ് സ്ഥാപിച്ച സ്ഥാപനം കോട്ടയത്ത് ഷോറുമുമായി 2002ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ജോയ്ആലൂക്കാസ് 2021 സാമ്പത്തിക വര്‍ഷം 471.75 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. 8,066.29 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്.

കൊച്ചി: ജോയ്ആലൂക്കാസ് ഓഹരി വില്‍പനയിലൂടെ 2,300 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യഭാഗമായി സെബിക്കു അപേക്ഷ സമര്‍പ്പിച്ചു.  പത്തു രൂപ മുഖവിലയുള്ള പുതിയ ഓഹരികളായിരിക്കും പബ്ലിക് ഇഷ്യു വഴി നല്‍കുക.  ഇതിന്റെ 50 ശതമാനത്തില്‍ കവിയാത്ത വിധത്തില്‍ യോഗ്യരായ സ്ഥാപനങ്ങള്‍ക്കു നല്‍കും. 

15 ശതമാനത്തില്‍ കുറയാതെ സ്ഥാപന ഇതര ബിഡര്‍മാര്‍ക്കും 35 ശതമാനത്തില്‍ കുറയാതെ ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കും നല്‍കും.  2021 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 93.3 ശതമാനവും ദക്ഷിണ മേഖലയില്‍ നിന്നാണ്. 3.37 ശതമാനം പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും. കമ്പനി അടുത്ത രണ്ടു വര്‍ഷങ്ങളില്‍ തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ. കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി എട്ടു പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.


പുതുതായി വിതരണം ചെയ്യുന്ന ഓഹരികളിലൂടെ സമാഹരിക്കുന്ന തുകയില്‍ 1,400 കോടി രൂപ കമ്പനിയുടെ കടങ്ങള്‍ തിരിച്ചടക്കുന്നതിനും മുന്‍കൂട്ടി തിരിച്ചടക്കുന്നതിനും വിനിയോഗിക്കും. 463.90 കോടി രൂപ പുതിയ എട്ടു ഷോറൂമുകള്‍ക്കു ധനസഹായം നല്‍കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

 ജുവല്ലറി രംഗത്ത് 33 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ആലൂകാസ് വര്‍ഗീസ് ജോയ് സ്ഥാപിച്ച സ്ഥാപനം കോട്ടയത്ത് ഷോറുമുമായി 2002ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.  ജോയ്ആലൂക്കാസ് 2021 സാമ്പത്തിക വര്‍ഷം 471.75 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. 8,066.29 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്.

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.