×
login
ചെറുകിട സംരംഭങ്ങളെയും ഡിജിറ്റല്‍വത്ക്കരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; സ്റ്റാര്‍ട്ടപ്പ് എസ്എംഇ സമ്മേളനം മാര്‍ച്ചില്‍

മാര്‍ച്ച് രണ്ടാം വാരം കാലിക്കറ്റ് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അതിനോട് അനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പ്-എസ്എംഇ സമ്മേളനവും കെഎസ്യുഎം സംഘടിപ്പിക്കും.

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റല്‍വത്കരിക്കുന്നതിനുളള പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) നടപ്പിലാക്കുന്നു. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക വൈദഗ്ധ്യമുള്ള വ്യവസായികളേയും ചെറുകിട-ഇടത്തരം സംരംഭങ്ങളേയും ഒരു കുടക്കീഴില്‍  കൊണ്ടുവരികയാണ് ലക്ഷ്യം.

മാര്‍ച്ച് രണ്ടാം വാരം കാലിക്കറ്റ് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അതിനോട് അനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പ്-എസ്എംഇ  സമ്മേളനവും കെഎസ്യുഎം സംഘടിപ്പിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഡിജിറ്റല്‍വത്കരണം അനിവാര്യമായതിനാല്‍ അധികം സാമ്പത്തിക ബാധ്യതയില്ലാതെ കേരളത്തിലെ സംരംഭങ്ങളെ അതിനു പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന്  കെഎസ് യുഎം   സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. മിതമായ നിരക്കിലാണ് കെഎസ്യുഎം സേവനങ്ങളും പ്രതിവിധികളും ലഭ്യമാക്കുന്നത്.

വ്യവസായ സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉയരുന്നതിനും അനുയോജ്യ പ്രതിവിധികള്‍ കൃത്യസമയത്ത് ലഭ്യമാക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. ചെറുകിട സംരംഭങ്ങള്‍ക്ക് നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതുമായ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തും പുറത്തുമുണ്ട്. പദ്ധതിയുടെ ഭാഗമായി ഇത്തരം സ്റ്റാര്‍ട്ടപ്പുകളേയും വ്യവസായ സംരംഭങ്ങളേയും പരസ്പരം ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പ്-എസ്എംഇ  സമ്മേളനത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയും ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും ചെറുകിട മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെ സെഷനുകളും നടക്കും. വിജയകരമായ രീതിയില്‍ ചെറുകിട വ്യവസായങ്ങളെ ഡിജിറ്റല്‍വത്ക്കരിച്ച വ്യവസായികളുടെ അനുഭവങ്ങളും പങ്കുവയ്ക്കും.

ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമ്മേളനത്തോട് അനുബന്ധിച്ചുനടക്കുന്ന  സ്റ്റാര്‍ട്ടപ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായികള്‍ക്കും വ്യവസായ സംഘടന പ്രതിനിധികള്‍ക്കും മുന്നില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരമുണ്ട്. സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍   bit.ly/SME_conclave  എന്ന ലിങ്കില്‍ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26.

  comment

  LATEST NEWS


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


  നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.