×
login
സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തിളങ്ങി കേരളത്തില്‍ നിന്നുള്ള 10 സ്റ്റാര്‍ട്ടപ്‍പുകള്‍.

സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) തിളങ്ങി കേരളത്തില്‍ നിന്നുള്ള 10 സ്റ്റാര്‍ട്ടപ്പുകള്‍.

തിരുവനന്തപുരം: സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) തിളങ്ങി കേരളത്തില്‍ നിന്നുള്ള 10  സ്റ്റാര്‍ട്ടപ്പുകള്‍.  

കേരള സ്റ്റാര്‍ട്ടപ് മിഷനെ പ്രതിനിധീകരിച്ച് റിയാഫി ടെക്നോളജീസ്, ഫിറ്റ് ഇന്‍ കണ്‍സള്‍ട്ടന്‍റ്സ്, ലാന്‍വെയര്‍ സൊല്യൂഷന്‍സ്, ഗ്രീന്‍ഡ്സ് ഗ്ലോബല്‍, സാപ്പിഹയര്‍, ക്വിക്ക്പേ, എം2എച്ച് ഇന്‍ഫോടെക് എല്‍എല്‍പി, ലിന്‍സിസ് ഇന്നൊവേഷന്‍സ്, സ്മാര്‍ട്ട്മാട്രിക്സ് ഗ്ലോബല്‍ ടെക്നോളജീസ്, പ്രീമാജിക് തുടങ്ങിയ പത്ത് സ്റ്റാര്‍ട്ടപ്പുകളാണ് എംഡബ്ല്യുസി യില്‍ പങ്കെടുക്കുന്നത്.  

മൊബൈല്‍ വ്യവസായ മേഖലയിലെ പുത്തന്‍ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്. ബാഴ്സലോണയില്‍ തിങ്കളാഴ്ച ആരംഭിച്ച എംഡബ്ല്യുസി യില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, വ്യവസായികള്‍ എന്നിവരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് എംഡബ്ല്യുസിയില്‍ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.


എംഡബ്ല്യുസിയുടെ ഭാഗമായുള്ള മൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശന വേദിയായ ഫോര്‍ വൈ എഫ് എന്‍  പരിപാടിയിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചു.

സ്പെയിനിലെ വ്യവസായികളേയും നിക്ഷേപകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം കണക്ടര്‍മാരായ ഇന്‍വെസ്റ്റ് ഇന്‍ സ്പെയിന്‍, ബാഴ്സലോണ ആക്ടിവ തുടങ്ങിയവര്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. പ്രീമാജിക് സ്റ്റാര്‍ട്ടപ്പുമായി ഭാവിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന ചര്‍ച്ചകള്‍ക്കു തുടക്കമിട്ടതും ശ്രദ്ധേയമാണ്.

മൊബൈല്‍ വ്യവസായ മേഖലയിലെ മുന്‍നിര സ്ഥാപനങ്ങള്‍ നൂതന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന സമ്മേളനത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരവും ബിസിനസ് അവസരങ്ങളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ആഗോള സംഘടനയായ ഗ്രൂപ്പ് സ്പെഷ്യല്‍ മൊബൈല്‍ അസോസിയേഷന്‍ (ജിഎസ്എംഎ)  സംഘടിപ്പിക്കുന്ന എംഡബ്ല്യുസി യില്‍ 2000 ത്തിലധികം എക്സിബിറ്റേഴ്സാണ് ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. 200 ലധികം രാജ്യങ്ങളില്‍   നിന്നായി 80,000 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

  comment

  LATEST NEWS


  പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.