×
login
കിറ്റെക്‌സിന്റെ നിക്ഷേപങ്ങള്‍ തെലങ്കാന‍യിലേക്ക്; രണ്ട് പദ്ധതികളിലായി 2400 കോടിയുടെ നിക്ഷേപം നടത്താന്‍ ധാരണ, 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും

വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍ക്കാണ് നിലവില്‍ ആസൂത്രണം ചെയ്യുന്നത്.

കൊച്ചി :  കേരളത്തില്‍ നിന്നും കിറ്റെക്‌സ് തെലങ്കാനയിലേക്ക് ചേക്കേറുന്നു. 2,400 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്‌സും തമ്മില്‍ ധാരണയായി. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്‌സ് ആസൂത്രണം ചെയ്യുന്നത്.  

ഹൈദരാബാദില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഇതുസംബന്ധിച്ച നിക്ഷേപ ധാരണാപത്രം കിറ്റെക്‌സ് തെലങ്കാന സര്‍ക്കാരിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തില്‍  തെലങ്കാന വ്യവസായ മന്ത്രിയടക്കം മൂന്ന് മന്ത്രിമാരും ഹൈദരാബാദ് മേയറും ചടങ്ങില്‍ പങ്കെടുത്തു.

ഇതോടെ കിറ്റെക്‌സിന്റെ പുതിയ നിക്ഷേപപദ്ധതികള്‍ ഇനി തെലങ്കാനയിലാണെന്ന് ഉറപ്പായി. കിറ്റെക്‌സിന്റെ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായുള്ള പരിശോധനരകളും പ്രശ്‌നങ്ങളേയും തുടര്‍ന്ന് തെലങ്കാനയില്‍ ആദ്യം 1000 കോടിയുടെ നിക്ഷേപ പദ്ധതിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത് 2400 കോടിയായി ഉയര്‍ത്തിയിരിക്കുകയാണ്.  

വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍ക്കാണ് നിലവില്‍ ആസൂത്രണം ചെയ്യുന്നത്. ഇത് രണ്ടിലുമായി രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടുമെന്നാണ് കിറ്റക്‌സ് പറയുന്നത്.  

തെലങ്കാന സര്‍ക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനം നല്ലതാണ്. ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് ഇവിടെ. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ സംരംഭങ്ങളെന്നാണ് കിറ്റക്‌സ് പറയുന്നത്.

 

 

  comment

  LATEST NEWS


  അനുപമയ്ക്ക് ആശ്വാസമേകി കോടതി വിധി; ദത്തെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്ത് കുടുംബ കോടതി


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.