×
login
സുവര്‍ണ ജൂബിലി ‍നിറവില്‍ കോവളം ലീല റാവിസ്

കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ച ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടലായ കോവളം ലീലാ റാവിസ് സുവര്‍ണ ജൂബിലി നിറവില്‍.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലീലാ റാവിസ് കോവളം ഹോട്ടലിലെ പുതിയ ഹാള്‍ ചെയര്‍മാന്‍ രവി പിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ച ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടലായ കോവളം ലീലാ റാവിസ് സുവര്‍ണ ജൂബിലി നിറവില്‍.  

1972 ല്‍ കേന്ദ്ര ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍ അശോകയാണ് ഇന്ന് ലീല റാവിസ് കോവളമായി തല ഉയര്‍ത്തി നില്‍ക്കുന്നത്. 1959ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് മികച്ച ഹോട്ടല്‍ വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തുടര്‍ന്ന് ക്ലബ് മെഡിറ്ററേനിയന്‍  എന്ന കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പാണ് കോവളത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇവിടെ ഹോട്ടല്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചതും. 1969ല്‍ ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിഖ്യാത ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയാണ് ഹോട്ടലിന്റെ നിര്‍മാണം ആരംഭിച്ചത്.


2.2 കോടി രൂപയാണ് ആദ്യം പദ്ധതിക്കായി പ്രഖ്യാപിച്ചത്. ഒരു തെങ്ങിനേക്കാള്‍ ഉയരത്തില്‍ ഹോട്ടല്‍ കെട്ടിടം ഉയരാന്‍ പാടില്ലെന്നായിരുന്നു ചാള്‍സ് കൊറിയയുടെ നിലപാട്. അങ്ങനെ ലോകത്തെ തന്നെ അപൂര്‍വമായ കെട്ടിട സമുച്ചയം കോവളത്ത് ഉയര്‍ന്നു. 1972 ഡിസംബര്‍ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ കോവളത്തെ അശോക ഹോട്ടല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കോവളത്തെ സമുദ്രതീരത്തിന്റെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു.

  ജാക്വലിന്‍ കെന്നഡി, വിന്നി മണ്ഡേല, സര്‍ പോള്‍ മകാര്‍ട്ടിനി, ജോണ്‍ കെന്നത്, ഗാള്‍ബരേത്, പ്രൊഫസര്‍ വാഡ്‌സണ്‍, ഡോ, അമര്‍ത്യസെന്‍, ജെ.ആര്‍.ജി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് (പറക്കും സ്വാമി) തുടങ്ങി അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങള്‍ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദര്‍ശിച്ചു.

 2002 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കോവളം അശോക ഹോട്ടല്‍ സ്വകാര്യവല്‍ക്കരിച്ചു. ആദ്യം എം ഫോര്‍ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടലിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി. 2011 ല്‍ ഡോ. ബി. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങി. എന്നാല്‍ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നല്‍കിയതോടെ ലീല  റാവിസ് കോവളം ഹോട്ടല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2018ല്‍ നാല് റോയല്‍ സ്യൂട്ട് കൂടി പണിതതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടല്‍ സൗകര്യങ്ങള്‍ കേരളത്തിന് സ്വന്തമായി. സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഹോട്ടലില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

    comment

    LATEST NEWS


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.