×
login
എല്‍ഐസിഅദാനി‍‍ ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി

ദേശാഭിമാനിയും സീതാറാം യെച്ചൂരിയും എല്‍ഐസി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചതിനെ എന്തോ വലിയ അബദ്ധം കാണിച്ചു എന്ന നിലയിലാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.

ന്യൂദല്‍ഹി: ദേശാഭിമാനിയും സീതാറാം യെച്ചൂരിയും എല്‍ഐസിഅദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചതിനെ എന്തോ വലിയ അബദ്ധം കാണിച്ചു എന്ന നിലയിലാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.  

ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രശ്നത്തിന്‍റെ ഒരു വശം മാത്രമാണ് പറയുന്നത്. എല്‍ ഐസി അദാനി ഓഹരികളില്‍ 36,475 കോടി നിക്ഷേപിച്ചു എന്ന് മാത്രമാണ് ദേശാഭിമാനി വാര്‍ത്തയില്‍. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി ഏകദേശം 26,015 കോടി നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് ദേശാഭിമാനിയോ യെച്ചൂരിയോ ഒരക്ഷരം മിണ്ടുന്നില്ല.  

സീതാറാം യെച്ചൂരിയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നത്. അദാനി ഓഹരികളില്‍ പണം നിക്ഷേപിച്ചത് വഴി എല്‍ഐസി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആയുസ്സുകൊണ്ട് നേടിയ സമ്പാദ്യം മുഴുവനായി നശിപ്പിക്കുന്നുവെന്നായിരുന്നു യെച്ചൂരിയുടെ വാദം.  

വാസ്തവത്തില്‍ എല്‍ഐസി അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ മാത്രമല്ല, മറ്റ് പലകമ്പനികളുടെയും ഓഹരികളിലും കടപ്പത്രങ്ങളിലും പണം നിക്ഷേപിക്കുന്നുണ്ട്. എല്‍ഐസി വിവിധ കമ്പനികളിലും മറ്റുമായി ആകെ മുടക്കിയിരിക്കുന്നത് 41.66 ലക്ഷം കോടിയാണ്. ഇതിന്‍റെ 0.975 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പില്‍ മുടക്കിയിരിക്കുന്നത് എന്ന് ദേശാഭിമാനിയും യെച്ചൂരിയും മനസ്സിലാക്കിയാല്‍ നന്ന്.  

മാത്രമല്ല, ഇവര്‍ അദാനി ഓഹരികളില്‍ നിന്നും എല്‍ ഐസി ഉണ്ടാക്കിയ ലാഭമെത്രയെന്നതിനെക്കുറിച്ച് വെളിയില്‍ പറയുന്നുമില്ല. അദാനി ഗ്രൂപ്പ് ഓഹരികളില്‍ മാത്രം എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത് 30,127 കോടി രൂപയാണ്. ഈ ഓഹരികളുടെ ഇപ്പോഴത്തെ വിപണി മൂല്യം 56,142 കോടി രൂപയാണ്. അതായത് അദാനി ഓഹരികളില്‍ നിക്ഷേപിച്ചതുവഴി എല്‍ഐസി ഉണ്ടാക്കിയ നേട്ടം 26,015 കോടി രൂപയാണ്.  

അദാനിഗ്രൂപ്പിന്‍റെ ഓഹരികള്‍ക്ക് പുറമെ കടപ്പത്രങ്ങളില്‍ കൂടി എല്‍ഐസി നിക്ഷേപിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താല്‍ അദാനി ഗ്രൂപ്പിലെ എല്‍ഐസി നിക്ഷേപം ഡിസംബര്‍ 2022 വരെ 35,917 കോടിയാണ്. ജനവരിയില്‍ നിക്ഷേപിച്ച 554 കോടി കൂടി ചേര്‍ത്താല്‍ ഇതുവരെയുള്ള നിക്ഷേപം 36,474.78 കോടിയാണ്.  


കഴിഞ്ഞ ദിവസം അദാനി എന്‍റര്‍പ്രൈസസിന്‍റെ അനുബന്ധ ഓഹരി വില്‍പനയില്‍ എല്‍ഐസി 300 കോടി മുടക്കി ഏകദേശം 9.15 ലക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു.  

പക്ഷെ അദാനി ഗ്രൂപ്പില്‍ എല്‍ ഐസി മുടക്കിയ നിക്ഷേപം ആകെ നിക്ഷേപത്തിന്‍റെ ഒരു ശതമാനത്തിന് താഴേ (കൃത്യമായി പറഞ്ഞാല്‍ 0.975 ശതമാനം)  മാത്രമേ വരൂ. ഐആര്‍ഡിഎഐയുടെ (ഇര്‍ഡെയ്) മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് മാത്രമാണ് എല്‍ഐസി അദാനി ഗ്രൂപ്പില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എല്‍ ഐസി വ്യക്തമാക്കിയിട്ടുണ്ട്.  

സാധാരണ ഗതിയില്‍ എല്‍ ഐസി ഏതെല്ലാം കമ്പനികളില്‍ എത്ര പണം നിക്ഷേപിച്ചു എന്ന് വെളിപ്പെടുത്താറില്ല. എന്നാല്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കെതിരെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് എല്‍ഐസി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.  

 

 

 

 

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.