×
login
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി

സെഷനിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രവാസികളുടെ ക്ഷേമം മുൻ നിർത്തി കേരള സർക്കാർ ആരംഭിച്ച നോർക്ക മാതൃകയിൽ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കണ്ടുമുട്ടിയപ്പോൾ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന് സമാപനം. രണ്ട് ദിവസത്തെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലധികം വിദേശ ഇന്ത്യക്കാരാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ സമ്മാനിച്ചു.  

ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രവാസി വോട്ടവകാശം, വിമാന നിരക്ക് വർധനവ്, കണ്ണൂർ വിമാനത്താവളം തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ ആഗോള സ്വീകാര്യതയ്ക്ക് പ്രവാസി സമൂഹത്തിൻ്റെ പങ്ക് എന്ന വിഷയിൽ നടന്ന സെഷനിലാണ് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടത്.  


സെഷനിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രവാസികളുടെ ക്ഷേമം മുൻ നിർത്തി കേരള സർക്കാർ ആരംഭിച്ച നോർക്ക മാതൃകയിൽ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യൂസഫലി സമ്മേളന വേദിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

മധ്യപ്രദേശിൽ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ്, റീട്ടയിൽ മേഖലകളിൽ നിക്ഷേപിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ യൂസഫലിയെ ക്ഷണിച്ചു. സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ സർക്കാരുമായി അടുത്തു തന്നെ നടത്തുമെന്നും യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.

  comment

  LATEST NEWS


  72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.