×
login
മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ കര്‍ണാടകയില്‍ പുതിയ ഫാക്ടറി ആരംഭിച്ച് മാന്‍ കാന്‍കോര്‍

കമ്പനിയുടെ ബിസിനസ് വ്യാപന പരിപാടിയുടെ ഭാഗമാണ് 50 ഏക്കറോളം വരുന്ന ഭൂമിയിലെ പുതിയ ഫാക്ടറി.

കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍, കര്‍ണാടകയിലെ ബ്യാഡ്ഗിയില്‍ പുതിയ ഫാക്ടറി ആരംഭിച്ചു. കമ്പനിയുടെ ബിസിനസ് വ്യാപന പരിപാടിയുടെ ഭാഗമാണ് 50 ഏക്കറോളം വരുന്ന ഭൂമിയിലെ പുതിയ ഫാക്ടറി.  

ഹൈ കളര്‍ വാല്യുയുള്ള മുളക് ഇനങ്ങള്‍ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ബ്യാഡ്ഗിയിലെ നിര്‍മാണ യൂണിറ്റ് കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ കീഴില്‍ വരും.  


ഫാക്ടറിയില്‍ സജ്ജമാക്കിയിട്ടുള്ള കണ്ടിന്യുയസ് എക്സ്ട്രാക്ഷന്‍ ഫെസിലിറ്റിയും നൂതന സാങ്കേതികവിദ്യയും കമ്പനിയുടെ പ്രവര്‍ത്തനമികവ് പതിന്മടങ്ങ് മെച്ചപ്പെടുത്തി ഉത്പാദനത്തില്‍ നാല് മടങ്ങ് വര്‍ധനവും ഉറപ്പാക്കും. കൂടാതെ എക്സ്ട്രാക്ഷന് കാര്‍ബണ്‍ ഡയോക്സൈഡ് വാതകം ഉപയോഗിക്കുന്ന സൂപ്പര്‍ ക്രിറ്റിക്കല്‍ ഫ്ളൂയിഡ് എക്സ്ട്രാക്ഷന്‍ പ്ലാന്റും ഫാക്ടറിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.