×
login
മാരുതിയുടെ കുത്തകയെ വെല്ലുവിളിച്ച് ടാറ്റ; 13വര്‍ഷത്തെ ഏറ്റവും വലിയ മുന്നേറ്റം; ഇന്ത്യ കാറുകളിലേക്ക് മാറുന്നു; കഴിഞ്ഞ മാസം വിറ്റത് 3.21ലക്ഷം വാഹനങ്ങള്‍

ടാറ്റ മോട്ടോര്‍സ് 13 വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയതത്. പ്രതിവര്‍ഷം ടാറ്റ അടിക്കടി വിപണിമൂല്യം ഉയര്‍ത്തുന്നുണ്ട്. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വില്‍പ്പനയാണ് 2021-22 വര്‍ഷം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വിപണി വിഹിതം 6.8%ത്തില്‍ നിന്നും 12%ത്തിലേക്ക് ഉയര്‍ത്തി.

മുംബൈ: ഇന്ത്യന്‍ വിപണയില്‍ മാരുതി സുസുക്കിയുടെ കുത്തകയെ വെല്ലുവിളിച്ച് ടാറ്റയുടെ മുന്നേറ്റം. മാരുതി സുസുക്കി എട്ട് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറവ് വില്‍പനയാണ്  രേഖപ്പെടുത്തിയത്.

 മൂന്ന് വര്‍ഷങ്ങള്‍ക്കിയില്‍ എട്ട് ശതമാനത്തോളം കുറവ് ഉണ്ടായി 42 ശതമാനം മാത്രം മാര്‍ക്കറ്റ് ഷെയറാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ മികച്ച കാറുകളുമായി ടാറ്റയുടെ കടന്നുവരവാണ് മാരുതിയെ പിന്നോട്ട് അടിച്ചിരിക്കുന്നത്. വിദേശകാറുകളായ കിയ, എംജി മോട്ടോര്‍ എന്നിവയുടെ വരവും മാരുതിയുടെ വില്‍പനയെ ബാധിച്ചിട്ടുണ്ട്.  

 

ടാറ്റ മോട്ടോര്‍സ് 13 വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയതത്. പ്രതിവര്‍ഷം ടാറ്റ അടിക്കടി വിപണിമൂല്യം ഉയര്‍ത്തുന്നുണ്ട്. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വില്‍പ്പനയാണ് 2021-22 വര്‍ഷം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വിപണി വിഹിതം 6.8%ത്തില്‍ നിന്നും 12%ത്തിലേക്ക് ഉയര്‍ത്തി. ടാറ്റായുടെ കാറുകളായ പഞ്ച്, നെക്‌സണ്‍, എന്നിവയും സഫാരി, ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും വിപണിയില്‍ ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണില്‍ നിലവില്‍ മാരുതിക്ക് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനം.  

2021 മാര്‍ച്ചില്‍ 320543 കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ 321590 കാറുകളാണ് വിറ്റഴിക്കാന്‍ സാധിച്ചത്.  

 

ഒരോ കമ്പനിയും കഴിഞ്ഞ മാര്‍ച്ചിലും 2021 മാര്‍ച്ചിലും വിറ്റ വാഹനങ്ങളുടെ എണ്ണം:  

 

മാരുതി  

2022- 133861

2021- 146203

 

ഹുണ്ടായ്

2022-44600

2021- 52600

 

ടാറ്റാ  

2022- 42293

2021- 29654

 

മഹീന്ദ്ര

2022-27603

2021- 16700

 

കിയ

2022- 22622

2021- 19100

 

ടൊയോട്ട

2022-17130

2021- 14997

 

റെനോള്‍ട്ട്

2022-8518


2021- 12356

 

ഹോണ്ട

2022-6589

2021- 7103

 

സ്‌കോഡ

2022-5649

2021- 1159

 

എംജി

2022-4721

2021-5528

 

വോക്‌സ് വാഗണ്‍

2022-3672

2021- 2025

 

നിസാന്‍

2022-3007

2021- 4012

 

ഫിയറ്റ്

2022- 1273

2021- 1360

 

സിട്രോണ്‍

2022-52

2021- 0

 

ഫോര്‍ഡ്

2022-0

2021- 7746

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.