×
login
നിക്ഷേപകർക്ക് മികച്ച അവസരമൊരുക്കി യോഗി ആദിത്യനാഥ്;1406 കോടിയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

2,500 കോടിയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു


ലഖ്‌നൗ:ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന് യുപി സർക്കാർ മൂന്നാമത് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചു.  ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

യുപിയില്‍ അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഉതകുന്ന 80,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട 1406 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.  


ഡേറ്റാ സെന്ററുകള്‍, ഐടി മേഖലയും  ഇലക്‌ട്രോണിക്‌സ്, ഉല്പ്പാദന മേഖലകളും വികസിപ്പിക്കുക,  സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുക, കൃഷിയും അനുബന്ധ കാര്യങ്ങളും, ഔഷധം, വിനോദസഞ്ചാരം, പ്രതിരോധവും എയ്‌റോസ്‌പേസും, കൈത്തറിയും തുണിത്തരങ്ങളും തുടങ്ങി വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചത്.  വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ സന്നിഹിതരായി. യുപിയിലെ വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധരായ  നിക്ഷേപകര്‍ക്ക് മോദി നന്ദി പറഞ്ഞു. കാശിയുടെ പ്രതിനിധി എന്ന നിലയില്‍, കാശി സന്ദര്‍ശിക്കാന്‍ അദ്ദേഹം വ്യവസായികേളാട് അഭ്യര്‍ഥിച്ചു.  

പദ്ധതികള്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചയ്ക്ക്  വലിയ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും  പ്രധാനമന്ത്രി പറഞ്ഞു.  ജി20 സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ.  ആഗോള ചില്ലറവ്യാപാര സൂചികയില്‍ രïാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ, അദ്ദേഹം പറഞ്ഞു.
600-ലധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ,  നിരവധി സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. കോവിഡ് വെല്ലുവിളികൾക്ക് ശേഷം ഈ രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്.  ഉത്തർപ്രദേശിൽ   ഇതുവരെ 80,000 കോടി രൂപയുടെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ധാരണയായിട്ടുണ്ട്.1406 കോടിയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ലക്‌നൗവിൽ ഇതിനകം 2,000 കോടി രൂപയുടെ ലുലു മാൾ പണികഴിപ്പിച്ചിട്ടുണ്ട്. പുതുതായി മൂന്ന് പദ്ധതികൾ  നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ  ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിർമ്മിക്കാനാണ്  പദ്ധതി. യു പി യിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രിക്ക് യൂസഫലി വിശദീകരിച്ചു കൊടുത്തു.

ലഖ്‌നൗവിലെ ലുലു മാൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും.  മറ്റ് മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉത്തർപ്രദേശ് സംസ്ഥാനത്ത് നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.


 

  comment

  LATEST NEWS


  ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവന; മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.