login
ഇന്ത്യയുടെ വളര്‍ച്ച 2021-22ല്‍ 13.7 ശതമാനത്തിലെത്തുമെന്ന് മൂഡീസ്‍; കോവിഡ് വാക്‌സിന്‍ കാര്യങ്ങള്‍ മാറ്റിമറിച്ചെന്ന്

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് അഭിപ്രായപ്പെട്ടു. ഇത് വിപണിയിലെ ആത്മവിശ്വാസം ഉയര്‍ത്തി. വളര്‍ച്ചാ അനുമാനം ഉയര്‍ത്താന്‍ ഇതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഉയര്‍ത്തി യുഎസ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2021-22 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 13.7 ശതമാനം വളര്‍ച്ചയിലെത്തുമെന്ന് മൂഡീസ് റിപ്പോര്‍ട്ട് പറയുന്നു.

അതേ സമയം സാമ്പത്തിക കമ്മി ജിഡിപിയുടെ 12 ശതമാനം വരെയാകുമെന്ന ആശങ്കകളും മൂഡീസ് പങ്കുവെക്കുന്നു.

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് അഭിപ്രായപ്പെട്ടു. ഇത് വിപണിയിലെ ആത്മവിശ്വാസം ഉയര്‍ത്തി. വളര്‍ച്ചാ അനുമാനം ഉയര്‍ത്താന്‍ ഇതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ശനമായ ലോക്ഡൗണുകള്‍ നീക്കിയ ശേഷം ഇന്ത്യയുടെ സ്മ്പദ്ഘടന സമര്‍ത്ഥമായ തിരിച്ചുവരവാണ് നടത്തിയത്. ജൂണ്‍ ഉള്‍പ്പെട്ട സാമ്പത്തിക പാദത്തില്‍ 23.9 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ ഇക്കുറി മൂന്നോ നാലോ സാമ്പത്തികപാദത്തിലെത്തുന്നതോടെ സമ്പദ്ഘടന മെച്ചപ്പെട്ട നിലയില്‍ എത്തുമെന്ന് പറയപ്പെടുന്നു.

2020-21 സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം ഇടിവാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഇത് 10.6 ശതമാനം വരെ ആകുമെന്നാണ് നേരത്തെ മൂഡീസ് പ്രവചിച്ചിരുന്നത്. ഇന്ത്യയിലെ സാമ്പത്തികമാന്ദ്യം അവസാനിച്ചെന്നും മൂഡീസിന്‍റെ ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയായ ഇക്രയുടെ മുഖ്യ സാമ്പത്തികവിദഗ്ധ അതിഥി നായര്‍ സൂചിപ്പിച്ചു.
 

  comment

  LATEST NEWS


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.