×
login
2021ലെ സമ്പന്നരായ ഇന്ത്യാക്കാരുടെ ഫോബ്‌സ് പട്ടിക പുറത്ത്; മുകേഷ് അംബാനി‍ ഒന്നാമത്, ഗൗതം അദാനി‍ രണ്ടാം സ്ഥാനത്ത്

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരി 2020 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

മുംബൈ:  ഫോബ്സിന്റെ സമ്പന്നരായ ഇന്ത്യക്കാരുടെ 2021 പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനവും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും രണ്ടാം സ്ഥാനത്തെത്തി.

അംബാനിയുടെ ആസ്തി 84.5 ബില്യണ്‍ ഡോളറാണ്. 50.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്.  ഫോബ്സിന്റെ കണക്കനുസരിച്ച്, ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102 ല്‍ നിന്ന് 140 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി കഴിഞ്ഞ വര്‍ഷം 596 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയിലും  ഏറ്റവും സമ്പന്നരായ മൂന്ന് ഇന്ത്യക്കാര്‍ 100 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു.

ജിയോയ്ക്കായി 35 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ അംബാനി കമ്പനിയുടെ അറ്റകടത്തിന്റെ അളവ് 2021 ഓടെ പൂജ്യമായി കുറയ്ക്കുക എന്ന ലക്ഷ്യവും കൈവരിച്ചു. ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരന്‍ അദാനിയുടെ സ്വത്ത് 42 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായി ഗ്രൂപ്പിന്റെ ബിസിനസുകള്‍ വൈവിധ്യവത്കരിക്കുകയും ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് ബിസിനസ് എന്നിവയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.  രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരി 2020 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.  

ലിസ്റ്റില്‍ ഇടംപിടിച്ച സമ്പന്നര്‍

3. എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉടമ ശിവ് നാടാര്‍

4. റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍ രാധാകൃഷ്ണന്‍ ദമാനി

5. കോട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കോട്ടക് 6. സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍

7. ബിര്‍ല ഗ്രൂപ്പ് ഉടമ കുമാര്‍ ബിര്‍ല

8. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഉടമ സൈറസ് പൂനാവാലെ

9. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ ദിലീപ് സാങ് വി

10. ഭാരതി എയര്‍ടെന്‍ ഉടമ സുനില്‍ മിത്തലും കുടുംബവും

 

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.