×
login
മുത്തൂറ്റ് ഫിനാന്‍സിന് 150 പുതിയ ശാഖകള്‍ തുറക്കുവാന്‍ ആര്‍ബിഐ അനുമതി; കമ്പനിയുടെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍

കമ്പനിയുടെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിപുലീകരിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെണ്ടത്തുവാനും അവര്‍ക്ക് സ്വര്‍ണ്ണ വായ്പയും മറ്റ് ധനകാര്യ സേവനങ്ങളും ലഭ്യമാക്കുവാനും ആര്‍ബിഐയുടെ അനുമതി സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന് 150 പുതിയ ശാഖകള്‍ തുറക്കുവാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവില്‍ കമ്പനിക്ക് രാജ്യത്തൊട്ടാകെ 4617 ശാഖകളാണുള്ളത്. മൂന്നുവര്‍ഷത്തിനുശേഷമാണ് കമ്പനി പുതിയ ശാഖകള്‍ തുറക്കുന്നത്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരു പോലെ ശാഖകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി അറുന്നൂറിലധികം പേര്‍ക്ക് പരിശീലനം നല്‍കും.  

കമ്പനിയുടെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിപുലീകരിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെണ്ടത്തുവാനും അവര്‍ക്ക് സ്വര്‍ണ്ണ വായ്പയും  മറ്റ് ധനകാര്യ സേവനങ്ങളും ലഭ്യമാക്കുവാനും ആര്‍ബിഐയുടെ അനുമതി സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ ശാഖകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.  

പുതിയ ശാഖകള്‍ തുറക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ സ്വര്‍ണവായ്പയില്‍ നടപ്പുവര്‍ഷം 12 മുതല്‍ 15 വരെ ശതമാനം വളര്‍ച്ച നേടാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  കമ്പനി 4031 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഈ കാലയളവില്‍ കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 64494 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം കൂടുതലാണിത്.


 

 

 

    comment

    LATEST NEWS


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു


    മാനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍; സൂറത്ത് കോടതിയുടെ വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര് എന്ന വിവാദ പരാമര്‍ശത്തില്‍


    കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗി അക്രമാസക്തനായി; പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.