×
login
ദേശീയ കൈത്തറി ദിനാഘോഷം കോവളത്ത് ശനിയാഴ്ച്ച ; കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുഖ്യാതിഥി

സ്വാതന്ത്ര്യത്തിന്റെ 75 -ആം വര്‍ഷത്തില്‍, എന്റെ കൈത്തറി എന്റെ അഭിമാനം എന്ന നിലയില്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു

തിരുവനന്തപുര0 കേന്ദ്ര  ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ ഏഴാമത് ദേശീയ കൈത്തറി ദിനാഘോഷം   ഓഗസ്റ്റ് 7 -ന് നടക്കും. കൈത്തറി നെയ്ത്തുകാരെ ആദരിക്കാനും കൈത്തറി വ്യവസായത്തിന് പ്രചോദനം നല്‍കാനുമാണ്  ഈ ദിനം ആഘോഷിക്കുന്നത്. കേരളത്തില്‍, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ  സംയുക്ത സംരംഭമായ  തിരുവനന്തപുരത്തെ  വെള്ളാറില്‍ വികസിപ്പിച്ച കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ കോവളം  കൈത്തറി ഗ്രാമത്തിന്റെ പ്രദര്‍ശനം കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി നടക്കും. രാവിലെ 11ന്  വീഡിയോ കോണ്‍ഫറന്‍സിംഗ് അയിട്ടാണ് ചടങ്ങ്.. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.  

ഔദ്യോഗിക  പ്രമുഖരുടെയും കൈത്തറി നെയ്ത്തുകാരുടെയും ഒത്തുചേരലുമായി കോവളം കൈത്തറി ഗ്രാമത്തെ  ഓണ്‍ലൈനില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോം ( വഴി ബന്ധിപ്പിക്കും. മഹാമാരി യുടെ  സാഹചര്യം പരിഗണിച്ച്, പങ്കെടുക്കുന്ന നെയ്ത്തുകാരുടെ എണ്ണം ആറായി ചുരുക്കിയിട്ടുണ്ട്.  

സ്വാതന്ത്ര്യത്തിന്റെ 75 -ആം വര്‍ഷത്തില്‍,   എന്റെ കൈത്തറി എന്റെ അഭിമാനം  എന്ന നിലയില്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.  ന്യൂഡല്‍ഹിയില്‍    സംഘടിപ്പിക്കുന്ന ദിനാചരണത്തില്‍  കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി  പീയുഷ് ഗോയല്‍,  സഹമന്ത്രി . ദര്‍ശന ജാര്‍ദോഷ് തുടങ്ങിയവര്‍  പങ്കെടുക്കും.

കാഞ്ചീപുരം ഡിസൈന്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം,കൈത്തറി ഗ്രാമങ്ങളുടെ പ്രദര്‍ശനം,റായ്ഗഢില്‍ നെയ്ത്തുകാരുടെ സേവന കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ,ദേശീയ കൈത്തറി വികസന കോര്‍പ്പറേഷന്റെ ബയര്‍ സെല്ലര്‍ മീറ്റിനെക്കുറിച്ചുള്ള സിനിമ എന്നീ  പരിപാടികളും ദിനാഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട്

 

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.