×
login
മാഗി , കിറ്റ്കാറ്റ്സ്‍, നെസ്‌കഫെ‍: നെസ്ലെ നിര്‍മ്മിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ 60 ശതമാനത്തിലധികം ''ആരോഗ്യത്തിന് നല്ലതല്ല''

കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ 70 ശതമാനം ഉത്പന്നങ്ങളും അടിസ്ഥാന റേറ്റിങ് പോലും നേടിയിട്ടില്ല

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ  ഭക്ഷ്യ കമ്പനിയായ നെസ്ലെ നിര്‍മ്മിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ 60 ശതമാനത്തിലധികം ''ആരോഗ്യത്തിന് നല്ലതല്ല''എന്ന് കണ്ടെത്തി.

മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്സ്, നെസ്‌കഫെ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മാഗി പുറത്തിറക്കുന്നത്. തങ്ങളുടെ 70 ശതമാനത്തിലധികം ഫുഡ് ആന്‍ഡ് ഡ്രിങ്ക്സ് ഉല്‍പ്പന്നങ്ങള്‍ ആരോഗ്യമെന്ന നിര്‍വചനത്തില്‍ പെടുത്താന്‍ പറ്റാത്തതല്ലെന്ന് കമ്പനിയുടെ ആഭ്യന്തര ഡോക്യുമെന്റില്‍ പറയുന്നുവെന്ന് ലണ്ടനിലെ വിഖ്യാത പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുകെ ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നെസ്ലയുടെ ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയുടെ ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിങ് സിസ്റ്റത്തില്‍ 3.5 ശതമാനം റേറ്റിങ് മാത്രമേ ഉള്ളൂ. അഞ്ചാണ് മികച്ച റേറ്റിങ്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയും സോഡിയവും 14 മുതല്‍ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഇത് തുടരുമെന്നും പോഷകാഹാരവും ആരോഗ്യ തന്ത്രവും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രോജക്ട് നടന്നുക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ 70 ശതമാനം ഉത്പന്നങ്ങളും അടിസ്ഥാന റേറ്റിങ് പോലും നേടിയിട്ടില്ല.ശുദ്ധമായ കോഫി ഒഴികെ 90 ശതമാനം പാനീയങ്ങളും മിഠായി, ഐസ്‌ക്രീം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 82 ശതമാനം വെള്ളവും 60 ശതമാനം പാലും അടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ ഭേദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.