login
കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും

സൗരവര്‍ദ്ധനിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യൂതി യുണിറ്റിന് 3.16 രൂപ നിരക്കില്‍ കെഎസ്ഇബി വാങ്ങി കൊള്ളാമെന്ന് എന്‍ടിപിസിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത 25 വര്‍ഷത്തേക്കാണ് കരാര്‍. സൗരപദ്ധതിക്കാവശ്യമായ സ്വിച്ച് യാര്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.

ഹരിപ്പാട്: എന്‍ടിപിസിയുടെ കായംകുളം നിലയത്തില്‍ നിന്നും 92 മെഗാവാട്ടിന്റെ സൗരവൈദ്യുതിയുടെ ഉല്‍പ്പാദനം അടുത്ത ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും. മാര്‍ച്ചില്‍ അഞ്ച് മെഗാവാട്ടിന്റെ ഉല്‍പ്പാദനം തുടങ്ങും. പദ്ധതിക്ക് ആവശ്യമുളള പാനലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇറക്കുമതിയിലുണ്ടായ താമസം കൊണ്ടാണ് മാര്‍ച്ചില്‍ പൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ കഴിയാത്തത്. മൂന്ന് യൂണിറ്റുകളിലായാണ് പദ്ധതിയുടെ നിര്‍മാണം 50 മെഗാവാട്ട്, 22 മെഗാവാട്ട് , 20 മെഗാവാട്ട് എന്നിങ്ങനെയാണ് യുണിറ്റുകള്‍ 464.86 കോടി രൂപയാണ് പദ്ധതി ചെലവ്.  

സൗരവര്‍ദ്ധനിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യൂതി യുണിറ്റിന് 3.16 രൂപ നിരക്കില്‍ കെഎസ്ഇബി വാങ്ങി കൊള്ളാമെന്ന് എന്‍ടിപിസിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.  അടുത്ത 25 വര്‍ഷത്തേക്കാണ് കരാര്‍. സൗരപദ്ധതിക്കാവശ്യമായ സ്വിച്ച് യാര്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എന്‍ടിപിസി ഏറ്റെടുത്ത കായലിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പാനല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ച് വൈദ്യൂതി ഉല്‍പ്പാദനം കുട്ടാന്‍ എന്‍ടിപിസി ആലോചിക്കുന്നതായി ജനറല്‍ മാനേജര്‍ ബി.വി. കൃഷ്ണന്‍, ഉദ്യോഗസ്ഥരായ പി.വി. കുര്യന്‍, എം. ബാലസുബ്രഹ്മണ്യം എന്നിവര്‍ പറഞ്ഞു.

 

  comment
  • Tags:

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.