×
login
ഒല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരാതികളുടെ കെട്ടഴിച്ച് ഉപഭോക്താക്കള്‍

ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കഴിഞ്ഞ ഏതാനും നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ സ്കൂട്ടറിന്‍റെ ഗുണമേന്മകള്‍ വര്‍ണ്ണിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നെങ്കില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ഒല സ്‌കൂട്ടറുകളെക്കുറിച്ച് പരാതികളാണ് പങ്കുവെയ്ക്കുന്നത്.

മുംബൈ: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കഴിഞ്ഞ ഏതാനും നാളുകളായി  സമൂഹമാധ്യമങ്ങളില്‍  നിറഞ്ഞുനില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ സ്കൂട്ടറിന്‍റെ ഗുണമേന്മകള്‍ വര്‍ണ്ണിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നെങ്കില്‍  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ഒല സ്‌കൂട്ടറുകളെക്കുറിച്ച് പരാതികളാണ് പങ്കുവെയ്ക്കുന്നത്.  

ഒരു ഉപഭോക്താവിന് ലഭിച്ചത് പോറലും പൊട്ടലും നിറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണെന്നായിരുന്നു പരാതി. പരാതിപ്പെട്ടതിനെതുടര്‍ന്ന് കേടുപാടുകള്‍ തീര്‍ത്തുകൊടുക്കാമെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും ഉപഭോക്താവ് പക്ഷെ വഴങ്ങിയില്ല. താന്‍ പുതിയ സ്‌കൂട്ടറിനാണ് പണം നല്‍കിയതെന്നായിരുന്നു കാര്‍ത്തിക് വര്‍മ്മ എന്ന ഉപഭോക്താവ് ട്വിറ്ററില്‍ പങ്കുവെച്ച പരാതിയില്‍ പറയുന്നത്. 

ഇതേ പരാതിയുമായി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂട്ടറുകള്‍ക്ക് പോറലും പൊട്ടലും ഏറ്റത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മൂലമാണെന്നാണ് വിതരണക്കാര്‍ നല്‍കുന്ന വിശദീകരണം.  


ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181 കിലോമീറ്റര്‍ വരെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും ഈ റേഞ്ച് കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പരാതി. ചിലര്‍ക്കൊക്കെ ഇടയ്ക്ക് വെച്ച് ഓട്ടം നിലച്ചുപോയ സ്‌കൂട്ടര്‍ കെട്ടിവലിച്ച് കൊണ്ടുവരേണ്ട ഗതിയുണ്ടായെന്നും സമൂഹമാധ്യമങ്ങളില്‍ ചില ഉപഭോക്താക്കള്‍ പങ്കുവെച്ച പരാതികള്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂട്ടറുകളുടെ പാനലുകള്‍ക്കിടയില്‍ ആവശ്യത്തിലധികം വിള്ളലുകള്‍ കാണുന്നു എന്നും ചിലര്‍ പരാതി പറയുന്നു. ഇത് ഉല്‍പാദനപ്രക്രിയയ്ക്കിടയിലെ പിശകാണെന്നാണ് പറയപ്പെടുന്നത്. ബ്രേക്ക് പിടിക്കുമ്പോഴുള്ള അസ്വസ്ഥതയായിരുന്നു മറ്റ് ചിലരുടെ പരാതി. ഇത് മൂലം പലരും റിപ്പയര്‍ ആവശ്യപ്പെട്ട് സ്‌കൂട്ടര്‍ കമ്പനിയിലേക്ക് മടക്കി അയച്ചിരിക്കുകയാണ്.

സെമികണ്ടക്ടറുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം കാരണം ബുക്ക് ചെയ്ത പലര്‍ക്കും സ്‌കൂട്ടറുകള്‍ ലഭിക്കുന്നത് വൈകുന്നതായും പരാതിയുണ്ട്.  

കമ്പനി ഇതുവരെ രണ്ട് മോഡലുകളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്- ഒല എസ്1 ഉം ഒല എസ്1 പ്രൊയും. എസ്1 പ്രോയില്‍ 3.97 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പരമാവധി വേഗത 115 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ വരെയാണ് കമ്പനി അവകാശപ്പെടുന്നത്. എസ് 1ല്‍ 2.98 കിലോവാട്ട് ബാറ്ററിയാണ്. പരമാവധി വേഗത 90 കിലോമീറ്ററാണ്. ഒറ്റചാര്‍ജില്‍ 121 കിലോമീറ്റര്‍ വരെ പോകാം. എസ്1 ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ 4 മണിക്കൂര്‍ 48 മിനിറ്റ് എടുക്കും. എസ് 1 പ്രൊ ചാര്‍ജ്ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 30 മിനിറ്റെടുക്കും.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.