×
login
ഓണം: ഓഫര്‍ പെരുമഴയുമായി ഇലക്‌ട്രോണിക്‌സ് വിപണി, കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ, വിലക്കുറവ് മുതലാക്കാൻ ഉപഭോക്താക്കളും

പ്രമുഖ ബ്രാന്റുകളായ എല്‍ജി, സാംസംഗ്, ഗോദ്‌റേജ്, ഇംപെക്‌സ്, ഒണിഡ, തുടങ്ങി മുപ്പതോളം പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ ലഭ്യമാണ്. ലളിതമായ ഇഎംഐ വ്യവസ്ഥകളില്‍ നിമിഷനേരം കൊണ്ട് ആവശ്യമായ ഉപകരണം ലഭ്യമാകുന്ന സൗകര്യങ്ങളും പല സ്ഥാപനങ്ങളിലും ലഭ്യമാണ്.

കണ്ണൂര്‍: 19990 രൂപ വിലയുള്ള എല്‍ഇഡി ടിവി 4990രൂപയ്ക്ക്, 7 കിലോ സെമി ഓട്ടോവാഷിംഗ് മെഷീന്‍ 5990 രൂപയ്ക്ക്, റഫ്രിജറേറ്റര്‍ 9290 രൂപയ്ക്ക്.. ഇലക്‌ട്രോണിക്‌സ് വിപണിയിലെ വിലക്കുറവ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. വിവിധ കമ്പനികള്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളോടെ ഓണം വിപണിയില്‍ സജീവമായതോടെ സംസ്ഥാനത്ത് ഇലക്‌ട്രോണിക്‌സ് വിപണി പൊടിപൂരമായി മാറിയിരിക്കുകയാണ്. വിപണിയിലെ വിലക്കുറവ് കണക്കിലെടുത്ത് ഒന്നിലധികം ഇലക്‌ട്രോണിക്‌സ് സാധനങ്ങളാണ് ചിലര്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത്.  

എല്‍ഇഡി സ്മാര്‍ട്ട് ടിവികള്‍, ഇന്‍വര്‍ട്ടര്‍, എസികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് ഫോണുകള്‍, ഹോം തിയേറ്ററുകള്‍, വാച്ചുകള്‍, മിക്‌സി, ഗ്രൈന്റര്‍ ഗ്യാസ് സ്റ്റൗവ്, പ്രഷര്‍കുക്കര്‍, ഇസ്തിരിപ്പെട്ടി, വാട്ടര്‍ പ്യൂരിഫെയര്‍, വാട്ടര്‍ ഹീറ്റര്‍, ഓവന്‍, ഫാനുകള്‍ തുടങ്ങി നൂറുകണക്കിന് ഉല്‍പ്പന്നങ്ങളാണ് അമ്പത് ശതമാനം മുതല്‍  70 ശതമാനം വരെ ഓഫര്‍ വിലയ്ക്ക് നല്‍കുന്നത്. പ്രമുഖ ബ്രാന്റുകളായ എല്‍ജി, സാംസംഗ്, ഗോദ്‌റേജ്, ഇംപെക്‌സ്, ഒണിഡ, തുടങ്ങി മുപ്പതോളം പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ ലഭ്യമാണ്. ലളിതമായ ഇഎംഐ വ്യവസ്ഥകളില്‍ നിമിഷനേരം കൊണ്ട് ആവശ്യമായ ഉപകരണം ലഭ്യമാകുന്ന സൗകര്യങ്ങളും പല സ്ഥാപനങ്ങളിലും ലഭ്യമാണ്.


കണ്ണൂരില്‍ എന്‍ആര്‍ഇ, നിക്ഷാന്‍, കണ്ണങ്കണ്ടി, നന്തിലത്ത്, മൈജി എന്നിവയൊക്കെയാണ് പ്രധാന ഡീലര്‍മാര്‍. ഓണത്തോടനുബന്ധിച്ച് കോടികളുടെ ബിസിനസ്സാണ് പല സ്ഥാപനങ്ങളിലും നടക്കുന്നത്. ചില ഡീലര്‍മാര്‍ ഗോഡൗണുകളില്‍ സ്ഥലമില്ലാത്തതിനാല്‍ ലോറികളില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്. മൈജിഫ്യൂച്ചര്‍ ഇന്നലെ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം 1429 രൂപയുടെ ഫ്യൂച്ചര്‍ ഫോണ്‍ 199 രൂപയ്ക്കും 5999 രൂപയുടെ സമാര്‍ട്ട് ഫോണ്‍ 3999 രൂപയ്ക്കും ലഭിക്കും. 32 ഇഞ്ച് എല്‍ഇഡി ടിവി 2999 രൂപയ്ക്കും ലഭിക്കും. 16990 രൂപവിലയുള്ള റഫ്രിജറേറ്റര്‍ 6999 രൂപയ്ക്കും ലഭിക്കും.  

ഓഫറുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുമായി കമ്പനികള്‍ രംഗത്തെത്തിയതോടെ ജനങ്ങള്‍ ഇതിന്റെ പിറകെ ഓടുമ്പോള്‍ വ്യാജന്മാരും ഇതില്‍പ്പെടുന്നതായും പരാതിയുണ്ട്.

    comment

    LATEST NEWS


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.