×
login
കിറ്റക്‌സിനെ സ്വീകരിക്കാനൊരുങ്ങി മറ്റുസംസ്ഥാനങ്ങള്‍‍; അഞ്ച് സംസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു, എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കാമെന്ന് വാഗ്ദാനം

മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സാബുജേക്കബുമായി സംസാരിക്കുന്നത്. വ്യവസായം തുടങ്ങുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കാമെന്നും അനുമതികള്‍ വേഗത്തില്‍ നല്‍കാമെന്നുമാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം.

കൊച്ചി: കേരളത്തില്‍ നടപ്പാക്കാനിരുന്ന 3,500 കോടിരൂപയുടെ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്‍മാറുന്നു എന്നറിയിച്ചതോടെ കിറ്റക്‌സിനെ നിക്ഷേപം നടത്താനായി മറ്റുസംസ്ഥാനങ്ങള്‍ ക്ഷണിക്കുന്നു. ഇതുവരെ അഞ്ച് സംസ്ഥാനങ്ങള്‍ കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.  

മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സാബുജേക്കബുമായി സംസാരിക്കുന്നത്. വ്യവസായം തുടങ്ങുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കാമെന്നും അനുമതികള്‍ വേഗത്തില്‍ നല്‍കാമെന്നുമാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇതുവരെ നിക്ഷേപം മറ്റുസംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച് കിറ്റക്‌സ് ഗ്രൂപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.  

എറണാകുളം , തിരുവനന്തപുരം , പാലക്കാട് ജില്ലകളിലായി മൂന്ന് അപ്പാരല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനായിരുന്നു കിറ്റക്‌സിന്റെ പദ്ധതി. നിരവധിയാളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരഭമായിരുന്നു ഇത്. 2020 ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു സംസ്ഥാനസര്‍ക്കാരുമായി ഇതുസംബന്ധിച്ച കാരാര്‍ ഒപ്പിട്ടത്. ഇതിനായുള്ള സ്ഥലമെടുത്ത് വിശദമായ പ്ലാനും പ്രൊജക്ട് റിപ്പോര്‍ട്ടും പൂര്‍ത്തീകരിച്ചിരുന്നു.  

എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി കൂടുതല്‍ മുതല്‍മുക്കേണ്ടതില്ലെന്ന വിലയിരുത്തിലാലണ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി സാബു ജേക്കബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ വകുപ്പുകളില്‍ നിന്നായി കമ്പനിയില്‍ 11 റെയ്ഡുകളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ പകപോക്കലുകളാണ് റെയ്ഡുകള്‍ക്ക് പിന്നിലെന്നും തന്നെയും കമ്പനിയേയും തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും സാബുജേക്കബ് ആരോപിക്കുന്നു. സ്ഥലം എംഎല്‍എയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   

  comment

  LATEST NEWS


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.