×
login
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി

അടിസ്ഥാന സൗകര്യവികസനത്തിനായി മൂലധന ചെലവില്‍ 35 ശതമാനം വര്‍ദ്ധന, പ്രതിരോധരംഗത്തെ ചെലവില്‍ തദ്ദേശ കമ്പനികള്‍ക്ക് 65ശതമാനം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതിയിളവ്, പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ തുടങ്ങിയവയെല്ലാം സൂചിപ്പിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിനായുള്ള സുവ്യക്തവും മനോഹരമായി ചിട്ടപ്പെടുത്തിയതുമായ പ്രതീക്ഷകളാണ്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ നിയമപരമാക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്.

കൊച്ചി: ശരിക്കും മാറ്റമുണ്ടാക്കാനുതകുന്ന ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്ന് ഫെഡറല്‍ ബാങ്ക്  എം.ഡി ശ്യാം ശ്രീനിവാസന്‍.  ധനമന്ത്രി ലക്ഷ്യമിട്ടത് നയപരമായ ചര്‍ച്ചകളാണ്. വലിയ അവകാശവാദങ്ങളോ വമ്പന്‍ പരിഹാര നിര്‍ദേശങ്ങളോ ഇല്ലാത്ത ഈ ബജറ്റ് സര്‍ക്കാരിന്റെ സത്യസന്ധതയെയും കര്‍മണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന എന്ന ആപ്തവാക്യത്തേയും സൂചിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യവികസനത്തിനായി മൂലധന ചെലവില്‍ 35 ശതമാനം വര്‍ദ്ധന, പ്രതിരോധരംഗത്തെ ചെലവില്‍ തദ്ദേശ കമ്പനികള്‍ക്ക്  65ശതമാനം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതിയിളവ്, പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ തുടങ്ങിയവയെല്ലാം സൂചിപ്പിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിനായുള്ള സുവ്യക്തവും മനോഹരമായി ചിട്ടപ്പെടുത്തിയതുമായ പ്രതീക്ഷകളാണ്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ നിയമപരമാക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ചരിത്രത്തിലാദ്യമായി 'സോവറിന്‍ ഗ്രീന്‍ ബോണ്ട്' അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പാരിസ്ഥിതിക വികസനത്തിനായുള്ള ആവശ്യങ്ങളാണ്  സര്‍ക്കാര്‍ പരിഗണിച്ചത്.  

ചുരുക്കിപ്പറയുകയാണെങ്കില്‍, ശുഭാപ്തിവിശ്വാസം നിലനിറുത്താന്‍ സാധിച്ചു എന്നതു കൂടാതെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അത്യാവശ്യസമയത്തു വേണ്ട പിന്തുണയും ബഡ്ജറ്റ് ഉറപ്പാക്കുന്നു. പുറംപൂച്ചിനപ്പുറം, യോജിച്ചുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കില്‍ ബാങ്കിംഗ് മേഖലയും ഈ നയങ്ങളുടെ ഗുണഭോക്താവായിരിക്കും എന്നതില്‍ സംശയമില്ലന്നും അദേഹം പറഞ്ഞു.  

  comment

  LATEST NEWS


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.