×
login
റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിയത് വളര്‍ച്ചയ്ക്ക്; പ്രഖ്യാപനത്തില്‍ കാണുന്നത് തിരിച്ചുവരവിന്റെ തുടര്‍ച്ചയെന്ന് ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കടരാമന്‍

പണലഭ്യതാ സൗകര്യം ബാങ്കുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ പ്രസ്തുത സൗകര്യം നീട്ടി നല്‍കിയത് നിലവിലെ സാഹചര്യത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. അതുകൊണ്ടുതന്നെ, പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധനനയ സമിതിയുടെതായി പ്രഖ്യാപിച്ച യോഗ തീരുമാനങ്ങള്‍ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതാണെന്ന് ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കടരാമന്‍ വെങ്കടേശ്വരന്‍. ഒരു മാസം മുമ്പ് തുടക്കമിട്ട, സാധാരണയിലേക്കുള്ള തിരിച്ചുവരവിന്റെ തുടര്‍ച്ചയാണ് റിസര്‍വ് ബാങ്കിന്റെ അവലോകനത്തില്‍ കാണാനാവുന്നത്. 10 വര്‍ഷ കടപ്പത്ര വരുമാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറ് ശതമാനത്തില്‍ നിന്നും 6.20 ശതമാനമായി മാറിക്കഴിഞ്ഞു.  

പണലഭ്യതാ സൗകര്യം ബാങ്കുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ പ്രസ്തുത സൗകര്യം നീട്ടി നല്‍കിയത് നിലവിലെ സാഹചര്യത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. അതുകൊണ്ടുതന്നെ, പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.  

വായ്പാ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ വേണ്ടത്ര വളര്‍ച്ച കൈവരിക്കാനായിട്ടില്ല എന്നതും വസ്തുതയാണ്. വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനം എന്നതിനാല്‍ പണപ്പെരുപ്പത്തേക്കാള്‍ റിസര്‍വ് ബാങ്ക് വളര്‍ച്ചയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.  സാഹചര്യങ്ങള്‍ക്കനുസൃതമായും ക്രമാനുഗതമായും പണലഭ്യതാ സൗകര്യങ്ങള്‍ പിന്‍വലിക്കുന്നത് തുടരാനാണു സാധ്യതയെന്നും അദേഹം പറഞ്ഞു.  

ധനനയ സമിതിയുടെ തുടര്‍ച്ചയായ ഏഴാമത്തെ യോഗവും സുപ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനം എന്ന നിലയില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തി. കേന്ദ്ര ബാങ്കിന്റെ ധനനയ നിലപാട് 'അക്കോമോഡേറ്റീവ്' ആയി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരാനും സമിതി തീരുമാനിച്ചു. ചില്ലറ പണപ്പെരുപ്പം 2021-22 കാലയളവില്‍ 5.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇതില്‍ രണ്ടാം പാദത്തില്‍ 5.9 ശതമാനവും മൂന്നാം പാദത്തില്‍ 5.3 ശതമാനവും 2021-22 ലെ നാലാം പാദത്തില്‍ 5.8 ശതമാനവുമായിരിക്കും എന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. 2022-23 ന്റെ ആദ്യ പാദത്തിലെ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാക്കപ്പെടുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.  

  comment

  LATEST NEWS


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.