×
login
വായ്പ്പാ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നിരക്ക് 4 ശതമാനവും, റിവേഴ്സ് റിപ്പോ 3.75 ശതമാനവും തുടരും

2022- 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. തുടര്‍ച്ചയായി ഇത് 11ാം തവണയാണ് വായ്പാ നിരക്കില്‍ മാറ്റം വരുത്താത്തത്. റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തന്നെ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ വായ്പാനയമാണ് റിസര്‍വ് പുറത്തുവിട്ടിരിക്കുന്നത്.  

ഒമിക്രോണ്‍ തരംഗത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം കരകയറുകയാണ്. സമ്പദ്വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യന്‍-ഉക്രൈന്‍ സംഘര്‍ഷം  ആഗോള സമ്പദ്വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും വായ്പാ അവലോകന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.  

2022- 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമാകും. വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. വിപണിയിലെ  അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്നതാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.