×
login
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, 1.67 ലക്ഷം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു; എക്കാലത്തെയും ഉയര്‍ന്ന കണക്ക്

2021-22 സാമ്പത്തിക വര്‍ഷത്തിലെ രജിസ്‌ട്രേഷന്‍ 2020-21 സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 8% കൂടുതലാണ്

ന്യൂദല്‍ഹി: കഴിഞ്ഞ (2021-22) സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) 1.67 ലക്ഷത്തിലധികം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1.55 ലക്ഷം കമ്പനികളെ അപേക്ഷിച്ച്,  

2020-21 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു ഏറ്റവും ഉയര്‍ന്ന നിരക്കായതിനാല്‍, ഈ വര്‍ധന ശ്രദ്ധേയമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ രജിസ്‌ട്രേഷന്‍ 2020-21 സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 8% കൂടുതലാണ്. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1.24 ലക്ഷം കമ്പനികളും, 201920ല്‍ 1.22 ലക്ഷം കമ്പനികളും രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്.

ബിസിനസ് നടപടികള്‍ ലളിതമാക്കുന്നതിനായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായി, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അത് വഴി രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയവും ചെലവും ലാഭിക്കുന്നു.


2021-22 സാമ്പത്തിക വര്‍ഷത്തില്‍, 31,107 കമ്പനികളുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുള്ള സംസ്ഥാനം.

മേഖലാ അടിസ്ഥാനത്തില്‍, ബിസിനസ് സേവനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ (44,168) രജിസ്റ്റര്‍ ചെയ്തത്. അതിനെ തുടര്‍ന്ന് ഉത്പാദന മേഖല (34,640), വ്യക്തിഗത, സാമൂഹിക സേവനങ്ങള്‍ (23,416), കൃഷിഅനുബന്ധ മേഖല (13,387) എന്നിവ ഉള്‍പ്പെടുന്നു

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.