×
login
ജിയോ‍യ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച കേരളത്തില്‍; നാലുവര്‍ഷത്തിനിടെ ലഭിച്ചത് ഒരുകോടി വരിക്കാര്‍; കൊറോണക്കാലത്ത് കൂടുതല്‍ കണക്ഷനുകള്‍; ചരിത്രനേട്ടം

വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് രക്ഷയായിട്ടുണ്ട്. കേരളത്തിലെ ഒരോ വീട്ടില്‍ ഒരോ ജിയോ കണക്ഷന്‍ ഉള്ളതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ജിയോയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച ലഭിച്ചത് കേരളത്തിലാണ്.

കൊച്ചി: കേരള ടെലികോം സര്‍ക്കിളില്‍ വന്‍നേട്ടവുമായി റിലയന്‍സ് ജിയോ. നാലു വര്‍ഷം കൊണ്ട് കേരളത്തില്‍ ഒരു കോടിയിലധികം വരിക്കാരാണ് ജിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കൊറോണക്കാലത്താണ് ജിയോയ്ക്ക് കൂടുതല്‍ വരിക്കാരെ ലഭിച്ചത്. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് രക്ഷയായിട്ടുണ്ട്. കേരളത്തിലെ ഒരോ വീട്ടില്‍ ഒരോ ജിയോ കണക്ഷന്‍ ഉള്ളതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ജിയോയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച ലഭിച്ചത് കേരളത്തിലാണ്.  

അതേസമയം, വോഡഫോണ്‍ ഐഡിയ ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്കെതിരെ ജിയോ രംഗത്തുവന്നു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളിലൂടെ റിലയന്‍സിന്റെ ടെലികോം വിഭാഗമായ ജിയോ നേട്ടമുണ്ടാക്കുമെന്ന് ഈ ടെലികോം കമ്പനികള്‍ തെറ്റിദ്ധാരണ പരത്തുന്നതായും ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. റിലയന്‍സിന്റെ ജിയോ സേവനങ്ങള്‍ കര്‍ഷകര്‍ ബഹിഷ്‌കരിക്കരിക്കണമെന്നും ജനങ്ങളോട് ഇത്തരം കമ്പനികളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചിലര്‍ ചെയ്തിരുന്നു. കമ്പനിക്കെതിരെ നീചമായ കാമ്പയിനുകള്‍ എതിരാളികള്‍ നടത്തുന്നുവെന്നും ജിയോയുടെ പരാതിയില്‍ പറയുന്നു.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.