×
login
സ്വപ്‌നതുല്യമായ വളര്‍ച്ച പ്രവചിച്ചു; പ്രതീക്ഷകള്‍ തകിടം മറിഞ്ഞു; റെമി മാര്‍ട്ടിന്‍ കോനിയക് ബ്രാന്‍ഡുകള്‍ക്ക് രണ്ടാംപാദ വില്‍പ്പനയില്‍ വന്‍ ഇടിവ്

കോഗ്‌നാക് ബ്രാന്‍ഡുകളുടെ മുന്‍കാല വില്‍പന വിലയിരുത്തി വലിയ നേട്ടമാണ് വരുന്ന മുന്നുമാസങ്ങളിലേക്ക് കമ്പനി പ്രവചിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായ ഓഹരിയിലെ വീഴ്ചയുടെ വിശദ പഠനത്തിലാണ് കമ്പനി.

പാരീസ് : ഫ്രഞ്ച് വൈന്‍ ആന്‍ഡ് സ്പിരിറ്റ് നിര്‍മ്മാതാക്കളായ റെമി കോയിന്‍ട്രിയോ 'മികച്ച' വര്‍ഷത്തെ വില്‍പ്പനയ്ക്കു പിന്നാലെ വലിയ വില്‍പന പ്രവചിച്ചെങ്കിലും കമ്പനിയുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ഉപഭോഗ ശീലങ്ങള്‍ സാധാരണ നിലയിലാക്കുമെന്ന് പ്രവചിച്ചതിന് പിന്നാലെ രണ്ടാം പാദ വില്‍പ്പന റെമി മാര്‍ട്ടിന്‍ ഓഹരികളില്‍ ഏഴു ശതമാനമാണ് ഇടിവുണ്ടായത്.  

കഴിഞ്ഞ പാദത്തില്‍ റെമി മാര്‍ട്ടിന്റെ പ്രമുഖ കോഗ് നാക് ബ്രാന്‍ഡുകള്‍ക്ക് സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ വില്‍പ്പനയില്‍ 16.2% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ പാരീസ് ആസ്ഥാനമായ ഗ്രൂപ്പിലെ ഓഹരികള്‍ അതിന്റെ രണ്ടാം പാദ കണക്കുകള്‍ പുറത്തുവിട്ടതിന് ശേഷം ഏകദേശം 7% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  


റെമി മാര്‍ട്ടിന്‍ കോഗ്‌നാക് ബ്രാന്‍ഡ് അര്‍ദ്ധ വര്‍ഷത്തെ വില്‍പ്പന വരുമാനം ഓര്‍ഗാനിക് അടിസ്ഥാനത്തില്‍  കണക്കുകളേക്കാള്‍ 21% മുന്നിലാണെങ്കിലും പുതിയ കണക്കുകള്‍ ഓഹരി മൂല്യം വലിയ തോതില്‍ താഴേക്ക് പതിക്കുകയാണ്. കോഗ്‌നാക് ബ്രാന്‍ഡുകളുടെ മുന്‍കാല വില്‍പന വിലയിരുത്തി വലിയ നേട്ടമാണ് വരുന്ന മുന്നുമാസങ്ങളിലേക്ക് കമ്പനി പ്രവചിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായ ഓഹരിയിലെ വീഴ്ചയുടെ വിശദ പഠനത്തിലാണ് കമ്പനി.

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.