×
login
പണപ്പെരുപ്പം: രാജ്യത്തെ റിപ്പോ‍ നിരക്കുകളില്‍ 0.40 ശതമാനം ഉയര്‍ത്തി; സിആര്‍ആര്‍ നിരക്കും അരശതമാനം കൂട്ടി

ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്

മുംബൈ : രാജ്യത്തെ റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തി. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിപ്പോ നിരക്കില്‍ 0.40ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനത്തിലെത്തി. ഇതോടൊപ്പം സിആര്‍ആര്‍ നിരക്കും അരശതമാനം കൂട്ടിയിട്ടുണ്ട്.

2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനമായി തുടരുകയായിരുന്നു. കോവിഡ് അടച്ചുപൂട്ടലുകളെ തുടര്‍ന്ന് നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പ നിരക്കിലെ വര്‍ധന, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വായ്പാ അവലോകന യോഗത്തിന് ശേഷം അറിയിച്ചു.

    comment

    LATEST NEWS


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.