×
login
പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്; പണപ്പെരുപ്പം തുടരാൻ കാരണം അന്താരാഷ്‌ട്ര സാമ്പത്തിക പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി മൂലം 2020 മുതല്‍ ഏറെ നാള്‍ മാറ്റമില്ലാതിരുന്ന പലിശനിരക്കില്‍ 2022 മെയ് മുതല്‍ 190 ബേസ് പോയിന്റ്(1.90%) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ന്യൂദല്‍ഹി: ആർബിഐ നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് മുകളിലേയ്‌ക്ക് പണപ്പെരുപ്പം പോകുന്നത് കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് റിപോ നിരക്ക് ഉയര്‍ത്തി. 50 ബേസ് പോയിന്റ്‌സ് നിരക്ക് ഉയര്‍ത്തിയതോടെ 5.9% ആണ് പുതിയ റിപോ നിരക്ക്. റിസര്‍വ് ബാങ്ക് സമിതിയിലെ ആറ് വിദഗ്ധരില്‍ അഞ്ച് പേരുടെ പിന്തുണയോടെയാണ് തീരുമാനമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ചെറുകിട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) 6.7% ആയിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡിംഗ് ഡെപോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി എന്നിവയും 50 ബേസ് പോയിന്റ്‌സ് വീതം ഉയര്‍ത്തി യഥാക്രമം 5.65%, 6.15% എന്നായി പുനഃക്രമീകരിച്ചു.  

കൊവിഡ് പ്രതിസന്ധി മൂലം 2020 മുതല്‍ ഏറെ നാള്‍ മാറ്റമില്ലാതിരുന്ന പലിശനിരക്കില്‍ 2022 മെയ് മുതല്‍ 190 ബേസ് പോയിന്റ്(1.90%) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി എട്ടാം മാസവും പണപ്പെരുപ്പം തുടരാൻ കാരണം അന്താരാഷ്‌ട്ര സാമ്പത്തിക പ്രതിസന്ധിയാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.