×
login
ഡാബര്‍ ഹണിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ തെന്നിന്ത്യന്‍ നടി രശ്മിക മന്ദന്ന

ഡാബര്‍ ഹണിയുടെ വ്യക്തിത്വത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്ന രശ്മിക, ബ്രാന്‍ഡിന് അനുയോജ്യയാക്കുന്നുയെന്ന് ഡാബര്‍ ഇന്ത്യ ലിമിറ്റഡിന്റെ റീജിയണല്‍ ബിസിനസ്‌ഹെഡ്‌ജെ.പി.വിക്ടോറിയപറഞ്ഞു.

കൊച്ചി: ലോകത്തെ ഒന്നാം നമ്പര്‍ ഹണി ബ്രാന്‍ഡായ ഡാബര്‍ ഹണിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ തെന്നിന്ത്യന്‍ നടി  രശ്മിക മന്ദന്നയുമായി ഒപ്പുവെച്ചതായി ഡാബര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ന് പ്രഖ്യാപിച്ചു. രശ്മിക മന്ദന്നയെ അവതരിപ്പിക്കുന്ന കാമ്പെയ്‌നുകളുടെ ഒരു പരമ്പര മാധ്യമങ്ങളിലുടനീളം വ്യാപിക്കും, കൂടാതെ ദക്ഷിണേന്ത്യന്‍ വിപണികളില്‍ ഡാബര്‍ ഹണിയുടെ അടിത്തറ ഉറപ്പിക്കുന്നതില്‍  നിര്‍ണായക പങ്ക് വഹിക്കും. രശ്മിക മന്ദന്നയെ അവതരിപ്പിക്കുന്ന 'ഡാബര്‍ ഹണി 24 കാരറ്റ് സ്വര്‍ണ്ണം പോലെ ശുദ്ധമാണ്' എന്ന തലക്കെട്ടില്‍ ഡാബര്‍ ഹണി ഒരു പുതിയ കാമ്പെയ്ന്‍ അവതരിപ്പിച്ചു. ആരോഗ്യത്തിന് തേനിന്റെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു.

ഡാബര്‍ ഹണിയുടെ പുതിയ മുഖമായി ശ്രീമതി രശ്മിക മന്ദന്നയെ ലഭിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്.  അവരുടെ വലിയ ആരാധകവൃന്ദം കാരണം, കൂടുതല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ രശ്മിക മന്ദന്നയുടെ ആരോഗ്യകരമായ ജീവിതശൈലിയില്‍  നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  ജീവിതത്തില്‍ ഡാബര്‍ ഹണി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ''ഡാബര്‍ ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ഹെഡ് ഹെല്‍ത്ത് സപ്ലിമെന്റ് ശ്രീ പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ പാരമ്പര്യ ഉല്‍പ്പന്നമായ ഡാബര്‍ ഹണി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റികളില്‍ ഒരാളുമായി ബന്ധപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഡാബര്‍ ഹണിയുടെ വ്യക്തിത്വത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്ന  രശ്മിക, ബ്രാന്‍ഡിന് അനുയോജ്യയാക്കുന്നുയെന്ന്  ഡാബര്‍ ഇന്ത്യ ലിമിറ്റഡിന്റെ റീജിയണല്‍ ബിസിനസ്‌ഹെഡ്‌ജെ.പി.വിക്ടോറിയപറഞ്ഞു.

 

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.