×
login
ഏഷ്യയിലെ ധനകാര്യ ഹബ്ബുകളായ സിംഗപ്പൂരിലും ഹോങ്കോങ്ങിലും അദാനി‍യുടെ റോഡ് ഷോ; ലക്ഷ്യം ആഗോളതലത്തില്‍ വിശ്വാസം തിരിച്ചുപിടിക്കല്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ വന്‍നീക്കവുമായി അദാനി. ഏഷ്യയിലെ ബിസിനസ് ഹബ്ബുകളായി അറിയപ്പെടുന്ന സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ് ഷോ നടത്തുകയാണ് അദാനി. ഹോങ്കോംഗിലെ നിക്ഷേപകസംഗമം ആരംഭിച്ചുകഴിഞ്ഞു.

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ  തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ വന്‍നീക്കവുമായി അദാനി. ഏഷ്യയിലെ ബിസിനസ് ഹബ്ബുകളായി അറിയപ്പെടുന്ന സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ് ഷോ നടത്തുകയാണ് അദാനി. ഇതോടെ അദാനി ബോണ്ടുകളുടെ വില ഉയര്‍ന്നു തുടങ്ങിയതായി ബ്ലൂം ബെര്‍ഗ് അറിയിച്ചു. തിങ്കളാഴ്ച സിംഗപ്പൂരില്‍ നടന്ന റോഡ് ഷോയില്‍ മികച്ച പ്രതികരണമായിരുന്നു.  ചൊവ്വാഴ്ച ഹോങ്കോങ്ങില്‍ ദ്വിദിന റോഡ് ഷോ തുടങ്ങി. 

ഇന്ത്യയിലെ ഓഹരി വിപണിയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഓഹരി വിലകളില്‍ കുതിച്ചുകയറ്റം വന്നതോടെ അദാനി വീണ്ടും ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ 35ാം സ്ഥാനം തിരിച്ചുപിടിച്ചു. അദാനിയുടെ അഭിമാനക്കമ്പനിയായ അദാനി എന്‍റര്‍ പ്രൈസസിന്  നല്‍കി വരുന്ന വായ്പപരിധി നേരത്തെയുള്ളതുപോലെ നിലനിര്‍ത്താന്‍ സ്റ്റേബാങ്ക്  ഓഫ് ഇന്ത്യഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം  തീരുമാനിച്ചതും അദാനി ഓഹരികളില്‍ നിക്ഷേപകരുടെ വിശ്വാസം തിരിച്ചുവരുന്നതിന് കാരണമായിട്ടുണ്ട്. 


ആഗോള തലത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാണ് ഈ റോഡ് ഷോയുടെ ലക്ഷ്യം. ഇപ്പോഴേ നിക്ഷേപകരുടെ ആത്മവിശ്വാസം  തിരിച്ചുപിടിക്കാന്‍ ചില നടപടികള്‍ക്ക് അദാനി തുടക്കമിട്ട് കഴിഞ്ഞു.  വായ്പാതിരിച്ചടവുകള്‍ കൃത്യസമയത്ത് തിരിച്ചടക്കുക, ചെലവ് ചുരുക്കുക എന്നീ നടപടികള്‍ക്ക് അദാനി തുടക്കമിട്ടു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി അദാനി പോര്‍ട്സ് എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്പാ തിരിച്ചടവായ 1500 കോടി കൃത്യമായി ഫിബ്രവരിയില്‍ തന്നെ അദാനി ഗ്രൂപ്പ്  തിരിച്ചുനല്‍കിയിരുന്നു. ഇനി മാര്‍ച്ചില്‍ ചില ബോണ്ടുകളുടെ പേരില്‍   എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട ആയിരം കോടിയും തിരിച്ചുനല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.  

പറയുന്നത് വരും വര്‍ഷങ്ങളില്‍ ഉള്ള തിരിച്ചടവുകള്‍ കൃത്യമായി കൊടുത്തുതീര്‍ക്കുമെന്നും എത്ര വേണമെങ്കിലും പണം സമാഹരിക്കാനുള്ള കരുത്ത് അദാനി കമ്പനികള്‍ക്കുണ്ടെന്നുമാണ് സിംഗപ്പൂരില്‍ തിങ്കളാഴ്ച  ആരംഭിച്ച റോഡ് ഷോയില്‍ അദാനി കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ നിക്ഷേപകരോട് പറയുന്നതെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ അദാനി ഗ്രൂപ്പിന് ഏകദേശം 80 കോടി ഡോളര്‍ വായ്പ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഇതോടെ അദാനി ബോണ്ടുകളുടെ വിലയിലും ചെറിയ ഉയര്‍ച്ചയുണ്ടായതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച സിംഗപ്പൂരില്‍ നടത്തിയ റോഡ്ഷോയിലും നല്ല പ്രതികരണമാണ്. സിംഗപ്പൂരിലെ റോഡ്  ഷോ ബുധനാഴ്ചയും തുടരും.  

അദാനി കമ്പനികള്‍ വ്യാജഅക്കൗണ്ടിംഗിലൂടെ മൂല്യം  പെരുപ്പിച്ചുകാണിച്ചുവെന്ന ഹിന്‍ഡന്‍ ബര്‍ഗ് കമ്പനിയുടെ ആരോപണത്തെ തുടര്‍ന്ന് ജനവരി 24 മുതല്‍ വിവിധ അദാനി കമ്പനികളുടെ ഓഹരി വില ഇടിയുകയായിരുന്നു.  വിവിധ കമ്പനികളില്‍ അദാനിയ്ക്ക് നഷ്ടമായ മൂല്യം ഏകദേശം 120 ലക്ഷം കോടിയാണ്. ഓഹരിവിപണികളില്‍ തുടര്‍ച്ചയായി അദാനി ഓഹരികളുടെ വില ഇടിയുകയായിരുന്നു. എന്നാല്‍ ഹോങ്കോങ്ങിലെ റോഡ് ഷോ തുടങ്ങിയ ശേഷം ഓഹരി വില ഉയരുകയാണ്. 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.