×
login
ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ട് രൂപ‍; ഡോളറിനെതിരെ 71 പൈസ കരുത്തുകൂടി രൂപ

ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ട് രൂപ. വെള്ളിയാഴ്ച ഡോളറിനെതിരെ 71 പൈസയോളമാണ് രൂപ ശക്തിപ്രാപിച്ചത്. വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ രൂപയുടെ വില ഡോളറിന് 81.40 രൂപയില്‍ നിന്നും 80.69 രൂപയായി മാറി.

ന്യൂദല്‍ഹി: ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ട് രൂപ. വെള്ളിയാഴ്ച ഡോളറിനെതിരെ 71 പൈസയോളമാണ് രൂപ ശക്തിപ്രാപിച്ചത്. വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ രൂപയുടെ വില ഡോളറിന് 81.40 രൂപയില്‍ നിന്നും 80.69 രൂപയായി മാറി.  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യം. 

വ്യാഴാഴ്ചയും രൂപ ഏഴ് പൈസ കയറിയിരുന്നു. ഡോളര്‍ സൂചി .02 ശതമാനം കുറഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ പണപ്പെരുപ്പത്തില്‍ അല്‍പം  കുറവ് കണ്ടതിനെ തുടര്‍ന്നാണ് ഡോളര്‍ സൂചിക ഇപ്പോള്‍ .02 ശതമാനം കുറഞ്ഞ് 108.18ല്‍ എത്തി. അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയിലും അനുകൂലമാറ്റമുണ്ടായതോടെ വിലക്കയറ്റം കുറഞ്ഞതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്. ഉപഭോക്തൃ വില സൂചിക 8.2 ശതമാനത്തില്‍ നിന്നും 7.7 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ ഇനി ഡോളറിന്‍റെ പലിശ നിരക്ക് അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ്വ് കൂട്ടാനിടയില്ല. ഇതാണ് രൂപയ്ക്ക് ആശ്വാസമേകുന്നത്.അടുത്ത ദിവസങ്ങളില്‍ വീണ്ടും ഡോളര്‍ സൂചിക കുറഞ്ഞേക്കുമെന്ന് തന്നെയാണ് പ്രവചനം. ഇത് രൂപയെ വീണ്ടും ശക്തിപ്പെടുത്തും.  

രൂപയുടെ മൂല്യം വര്‍ധിച്ചത് ഇന്ത്യയുടെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. നിഫ്റ്റിയില്‍ 282 പോയിന്‍റിന്‍റെ ഉയര്‍ച്ച ഉണ്ടായി. സെന്‍സെക്സ് 61,635 ആയി ഉയര്‍ന്നു. വീണ്ടും വിദേശസ്ഥാപന നിക്ഷേപകര്‍ 36.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.  


 

 

 

 

    comment

    LATEST NEWS


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്


    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.