ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണ്. തുല്യാവകാശം നിഷേധിക്കുന്ന നടപടിയാണെന്നും ദല്‍ഹി വനിത കമ്മിഷന് പ്രസ്താവിച്ചതോടെയാണ് എസ്ബിഐ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ന്യൂദല്‍ഹി : ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് എസ്ബിഐ പുറത്തിറക്കിയ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ ജോലിക്ക് എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു എസ്ബിഐ സര്‍ക്കുലര്‍ ഇറക്കിയത്.
ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസവിച്ച് നാലുമാസമാകുമ്പോള് മാത്രമേ നിയമനം നല്‍കാനാവൂവെന്നായിരുന്നു പുതിയ സര്‍ക്കുലര്‍. ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.
വന്‍ പ്രതിഷേധം ഉടലെടുക്കുകയും ദല്‍ഹി വനിത കമ്മിഷന് വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണ്. തുല്യാവകാശം നിഷേധിക്കുന്ന നടപടിയാണെന്നും കമ്മിഷന് പ്രസ്താവിച്ചതോടെയാണ് എസ്ബിഐ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി.
2009ല്‍ ബാങ്കിലെ ക്ലറിക്കല്‍ കേഡറിലേക്ക് നടത്തിയ നിയമനത്തിന്റെ വിജ്ഞാപനത്തിലാണ് മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. എഴുത്ത് പരിശോധനയ്ക്ക് പിന്നാലെ ആരോഗ്യ പരിശോധന കൂടി പൂര്‍ത്തിയാക്കിയാണ് എസ്ബിഐയില്‍ നിയമനത്തിന് ആളെ എടുക്കുന്നത്.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോയമ്പത്തൂരില്‍ ലുലു മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെയും.
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
ടാറ്റാ, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ,ടിവിഎസ് : അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം
ഹൗസ് ബോട്ട് നിര്‍മ്മാണം നീലേശ്വരത്ത് ചുവടുറപ്പിക്കുന്നു, കൂടുതല്‍ സംരംഭകര്‍ എത്തുന്നു, കോട്ടപ്പുറത്ത് പുതിയ ടെര്‍മിനൽ