×
login
എസ് ബിഐയുടെ അറ്റലാഭം 1,4205 കോടി; ഓഹരി വിപണി‍കളില്‍ വന്‍ നേട്ടം

അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയെന്നതിന്‍റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബിഐയ്ക്ക് 68 ശതമാനം ലാഭം. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ബാങ്കിന്‍റെ ഫലം പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. നിഫ്റ്റി 243 പോയിന്‍റ് കയറി 17,854 ല്‍ എത്തി.

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയെന്നതിന്‍റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബിഐയ്ക്ക് 68 ശതമാനം ലാഭം. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ബാങ്കിന്‍റെ ഫലം പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. നിഫ്റ്റി 243 പോയിന്‍റ് കയറി 17,854 ല്‍ എത്തി.   

ഒട്ടുമിക്ക കമ്പനികളും മൂന്നാം സാമ്പത്തിക പാദത്തില്‍ വന്‍ ലാഭമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐടിസിയുടെ ലാഭത്തില്‍ 21 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ട്. അത് 5,031 കോടിയാണ്.  

അദാനി ഓഹരികളില്‍ പലതും നേട്ടം കൊയ്ത്. അദാനി എന്‍റര്‍ പ്രൈസസ് 21.55 രൂപയുടെ നേട്ടമുണ്ടാക്കി 1586 രൂപയില്‍ അവസാനിച്ചു. അദാനി പോര്‍ട്സ് 7.87 ശതമാനം വളര്‍ച്ച കൈവരിച്ച് 498.85 രൂപയില്‍ ക്ലോസ് ചെയ്തു. റിലയന്‍സ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ് സി എന്നിവ നേട്ടമുണ്ടാക്കി.  


അദാനി ഗ്രൂപ്പിന് 21000 കോടി രൂപയാണ് എസ് ബിഐ വായ്പയായി നല്‍കിയിരിക്കുന്നത്. ഇത് ബാങ്ക് വിവിധ കമ്പനികള്‍ക്കും മറ്റുമായി നല്‍കിയ ആകെ വായ്പയുടെ 0.88 ശതമാനം മാത്രമാണ്. അദാനി ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ലെന്നും പല വായ്പകളും അദാനിയ്ക്ക് നല്ല പണമൊഴുക്കുള്ള മേഖലകളില്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം എസ് ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര വ്യക്തമാക്കിയിരുന്നു. 

 

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.