login
കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തി ഷ്നൈഡര്‍ ഇലക്ട്രിക്; സംസ്ഥാനത്ത് റോഡ് ഷോ തുടങ്ങി

കമ്പനിയുടെ വിതരണ ഉത്പന്നങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് സ്വിച്ചുകള്‍ മുതല്‍ ഹോം ഓട്ടോമേഷന്‍ വരെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഷ്നൈഡര്‍ ഇലക്ട്രിക് ബസിന് രൂപം നല്‍കി.

കൊച്ചി: കേരളത്തിലെ ചില്ലറ വില്‍പ്പനമേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ  ഇലക്ട്രീഷ്യന്‍ സമൂഹത്തോടു കൂടുതല്‍ ബന്ധപ്പെടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഷ്നൈഡര്‍ ഇലക്ട്രിക്  വിവിധ നഗരങ്ങളില്‍  പ്രചാരണ പരിപാടി നടത്തുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ റോഡ്ഷോ ആരംഭിച്ചു.  

കമ്പനിയുടെ വിതരണ ഉത്പന്നങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് സ്വിച്ചുകള്‍ മുതല്‍ ഹോം ഓട്ടോമേഷന്‍ വരെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഷ്നൈഡര്‍ ഇലക്ട്രിക് ബസിന് രൂപം നല്‍കി. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ ബസ് സംഥാനത്തെ 60 നഗരങ്ങളില്‍ യാത്ര ചെയ്യും.  കൊച്ചി കോഴിക്കോട്, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍,  മലപ്പുറം, കോട്ടയം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെ പ്രമുഖ വാണിജ്യ ഹബ്ബുകളില്‍  വാഹനം പ്രദര്‍ശനം നടത്തും.  

ഉപഭോക്താക്കളുമായി ഇടപെടാനും അവര്‍ക്ക് ആവശ്യമായ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാനും സഹായിക്കുന്ന വിധത്തില്‍ ആശ്യവിനിമയം നടത്താനും ഈ റോഡ്ഷോ തങ്ങളെ സഹായിക്കും. മൈ ഷ്നൈഡര്‍ ഇലക്ട്രീഷ്യന്‍  പ്രോഗ്രാം വഴി ഇലക്ട്രീഷ്യന്‍ സമൂഹത്തിനു പരിശീലനം നല്‍കാനും ഉദ്ദേശിക്കുന്നു, ഷ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യ റീട്ടെയില്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശ്രീനിവാസ് ഷാന്‍ബോഗ് പറഞ്ഞു. കമ്പനി ഇതുവരെ  മൈ ഷ്നൈഡര്‍ ഇലക്ട്രീഷ്യന്‍ പദ്ധതി വഴി 40,000 ഇലക്ട്രീഷന്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്.

 

 

 

 

 

  comment

  LATEST NEWS


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.