×
login
സ്‌കൂള്‍ വിപണി; വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങളുമായി വ്യാപാരികൾ, നോട്ട്ബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി, പ്രതീക്ഷാ ഭാരവുമായി സ്‌കൂള്‍ ബാഗുകള്‍

ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.

തൃശ്ശൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നതോടെ പ്രതീക്ഷയോടെ വ്യാപാരികള്‍. രണ്ടു വര്‍ഷത്തെ ക്ഷീണം ഇക്കുറി കച്ചവടം പൊടിപൊടിച്ച് തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. വിപണിയില്‍ വില വര്‍ദ്ധനവ് ഉണ്ടെങ്കിലും മികവുറ്റ വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങള്‍ വിപണിയിലെത്തിച്ച് കച്ചവടം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. പലയിടത്തും നേരത്തെ തന്നെ സ്റ്റോക്കുകളെത്തിച്ച് കഴിഞ്ഞു. ചുരുക്കം ചില കടകളില്‍ മുന്‍ വര്‍ഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങള്‍ ഇപ്പോഴും വിറ്റഴിയാതെയുണ്ട്.  

ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.

സ്‌കൂള്‍ തുറക്കുമ്പോള്‍ വ്യാപാരികളുടെ പ്രതീക്ഷ മുഴുവന്‍ സ്‌കൂള്‍ ബാഗുകളിലാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഏപ്രില്‍ മുതല്‍ തന്നെ സാധാരണ ഗതിയില്‍ കടകളില്‍ സ്‌കൂള്‍ ബാഗുകളും ബഹുവര്‍ണക്കുടകളും വ്യാപാരികള്‍ കടം വാങ്ങി നിറച്ചെങ്കിലും മെയ് പകുതിയായിട്ടും മുന്‍വര്‍ഷങ്ങളിലെ പോലെ കച്ചവടം നടക്കുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.


സാധാരണ സ്‌കൂള്‍ ബാഗുകള്‍ക്ക് ഒരു വര്‍ഷമാണ് ഗ്യാരണ്ടി. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്നതിനാലും പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാല്‍ പുതിയവയ്ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ തുറക്കും മുന്‍പായുള്ള ഷോപ്പിംഗ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. വര്‍ണ്ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകള്‍ കുട്ടികള്‍ക്കായി കടക്കാര്‍ പ്രത്യേകം കരുതിയിട്ടുണ്ട്.  

പ്രധാനമായും മൂന്ന് സീസണുകളാണ് ബാഗ് വില്‍പ്പനക്കാര്‍ക്ക് ലഭിക്കാറ്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവ് സ്‌കൂളിലേയ്ക്ക് ആവശ്യമായ ബാഗും കുടകളും വില്‍പന നടത്തും. ആഗസ്റ്റില്‍ കോളേജുകള്‍ തുറക്കുന്നതിനാല്‍ സെപ്തംബര്‍ വരെ കോളേജിലേക്ക് ആവശ്യമായ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കുള്ള സമയമാണ്. ട്രാവല്‍ ബാഗുകളുടെ വില്‍പ്പനയാണ് ഈ സമയത്ത് നടക്കാറ്.

ചെറിയ കുട്ടികള്‍ക്കുള്ള ബാഗുകള്‍ക്ക് 300 മുതല്‍ 500 രൂപ വരെയും ഹൈസ്‌കൂള്‍, പ്ലസ് ടു കുട്ടികളുടെ ബാഗിന് 500മുതല്‍ 1500 രൂപ വരെയുമാണ് വില. പാദരക്ഷകള്‍ക്ക് പത്തു മുതല്‍ 200 രൂപ വരെയാണ് വര്‍ദ്ധനവ്.   

സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നോട്ട് ബുക്കിന് വില കയറ്റവും ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ന്യൂസ് പ്രിന്റ് വില വര്‍ദ്ധനവോടെ നോട്ടുബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി. കിലോയ്ക്ക് 65 രൂപ ഉണ്ടായിരുന്ന നോട്ട്ബുക്ക് പേപ്പറിന്റെ വില 90 ആയി വര്‍ധിച്ചതാണ് തിരിച്ചടിയായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി നോട്ട്ബുക്കുകളുടെ നിര്‍മ്മാണവും വൈകിയിട്ടുണ്ട്.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.