×
login
നികുതി വകുപ്പ് പിടികൂടിയത് 181 കോടിയുടെ സ്വര്‍ണ്ണം; 15 കോടി പിഴയടപ്പിച്ച് വിട്ടുകൊടുത്തു

2020-21 സാമ്പത്തിക വര്‍ഷം 133 കേസുകളില്‍ 87.37 കിലോ സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ കിട്ടിയത് 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 350.71 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ നേടിയ വരുമാനം 14.62 കോടി എന്നിടത്താണ് കണക്ക് ശരിയാകാത്തത്.

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം. വലിയ നേട്ടമായിട്ടാണ് സര്‍ക്കാര്‍   പത്രക്കുറിപ്പ് ഇറക്കിയത്. 2020-21 സാമ്പത്തിക വര്‍ഷം വെറും 87.37 കിലോ സ്വര്‍ണ്ണം മാത്രമാണ് പിടിച്ചെടുത്തത് എന്നുകൂടി പറയൂമ്പോള്‍ നേട്ടം ചെറുതല്ല.

പക്ഷേ പിന്നീടു പറയുന്ന കണക്കുകള്‍ നികുതി വകുപ്പിന്റെ കണക്കിലെ കളികള്‍ക്ക് ഉത്തമ ഉദാഹരണമാണ്. മതിയായ രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചു കടത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത് . ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. എന്നുമാണ് ഓദ്യോഗിക പത്രക്കുറിപ്പിലെ വിശദീകരണം.

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 181 കോടി രൂപയുടെ മൂല്യമുണ്ട്.  

2020-21 സാമ്പത്തിക വര്‍ഷം 133 കേസുകളില്‍ 87.37 കിലോ സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ കിട്ടിയത് 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 350.71 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ നേടിയ വരുമാനം  14.62 കോടി എന്നിടത്താണ് കണക്ക് ശരിയാകാത്തത്.

സ്വര്‍ണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇന്റലിജന്‍സ് വിഭാഗം നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും സ്വര്‍ണ്ണം പിടികൂടാന്‍ കഴിഞ്ഞത്. വാഹന പരിശോധനയിലൂടെയും, ജൂവലറികള്‍, ഹാള്‍ മാര്‍ക്കിങ് സ്ഥാപനങ്ങള്‍, സ്വര്‍ണ്ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ സമീപം നടത്തിയ പരിശോധനകളില്‍ നിന്നുമാണ് 306 കേസുകളിലായി ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണാഭരണങ്ങള്‍, ഉരുക്കിയ സ്വര്‍ണ്ണം, സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ തുടങ്ങിയ നിലകളിലുള്ള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.


സംസ്ഥാനത്ത് നടക്കുന്ന ചരക്ക് സേവന നികുതി വെട്ടിപ്പുകള്‍ തടയാനായി ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം നടത്തുന്ന വാഹന പരിശോധനകള്‍ , ടെസ്റ്റ് പര്‍ച്ചേസുകള്‍ , കട പരിശോധനകള്‍

എന്നിവ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ പറഞ്ഞു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്കമ്മീഷണര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ ഐ.എ.എസ്., സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡോ. വീണ എന്‍. മാധവന്‍ ഐ.എ.എസ്., എന്നിവരുടെ നേതൃത്ത്വത്തില്‍, കമ്മീഷണറുടെ

കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഇന്റലിജന്‍സ് ജോയിന്റ് കമ്മീഷണര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.