എക്‌സൈസ് തീരുവ കുറച്ചതിനാല്‍ അവര്‍ക്ക് 15,021 കോടിയുടെ നഷ്ടമുണ്ടാകും
ന്യൂദല്‍ഹി: വിലയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാന്‍, എണ്ണ ചരക്കുസേവന നികുതിയിലുള്‍പ്പെടുത്തണമെന്ന് എസ്ബിഐ നിര്‍ദേശം. എണ്ണയുടെ നികുതിഘടനയിലെ സങ്കീര്‍ണത ഒഴിവാക്കാനും വിലയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാനുമുള്ള അവസാന പരിഹാരം എണ്ണയെ ജിഎസ്ടിയുടെ പരിധിയിലുള്‍പ്പെടുത്തുകയാണ്, റിപ്പോര്‍ട്ടില്‍ എസ്ബിഐ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടമൊന്നുമില്ലാതെ, എണ്ണ നികുതി അഞ്ചു രൂപ വരെ കുറയ്ക്കാന്‍ ഇനിയും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വില ഉയര്‍ന്ന സമയത്ത്, എണ്ണയുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) വഴി സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത് 49,229 കോടി രൂപയാണ്. എന്നാല്‍, എക്‌സൈസ് തീരുവ കുറച്ചതിനാല്‍ അവര്‍ക്ക് 15,021 കോടിയുടെ നഷ്ടമുണ്ടാകും. പക്ഷേ ഉപേക്ഷിച്ച വരുമാനത്തെക്കാള്‍ 34,208 കോടിയുടെ അധിക വരുമാനം ലഭിച്ചതിനാല്‍ അവര്‍ക്ക് സംസ്ഥാന നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരാം.
വാറ്റ് വരുമാനത്തില്‍ വലിയ കുറവില്ലാതെ ഡീസലിനു കുറഞ്ഞത് രണ്ടു രൂപയും പെട്രോളിനു മൂന്നു രൂപയും കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കും. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകാതെ അഞ്ചു രൂപ വരെ കുറയ്ക്കാം.
കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കുമ്പോള്‍ സ്വാഭാവികമായും സംസ്ഥാനങ്ങളിലെ വാറ്റിലും കുറവു വരും. ഇങ്ങനെ വന്ന കുറവല്ലാതെ മിക്ക സംസ്ഥാനങ്ങളും തങ്ങള്‍ക്കു കാര്യമായ നഷ്ടമൊന്നുമില്ലാതെ കുറയ്ക്കാന്‍ കഴിയുന്നതു പോലും കുറച്ചിട്ടില്ല, എസ്ബിഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് ഒപ്പിട്ട എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളുടെയും ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണ് എസ്ബിഐ റിപ്പോര്‍ട്ട്. കേന്ദ്രം ഈയിടെ പെട്രോള്‍ വില 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതുവരെ നികുതി കുറച്ചിട്ടില്ല
ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവന; മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി