×
login
ടാറ്റാ‍ എഐഎ ലൈഫ് ഇന്‍ഷൂറന്‍സും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും

സിറ്റി യൂണിയന്‍ ബാങ്കിന്റെ വിപുലമായ ചെറുകിട സംരംഭക ഉപഭോക്തൃ നിരയ്ക്ക് സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയെ സംബന്ധിച്ചും ലൈഫ് ഇന്‍ഷൂറന്‍സ് ഒരു നിര്‍ണായക പദ്ധതി ആയ ഇക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ സാമ്പത്തിക ഭാവിക്കു വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കാനായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും. ഇതിന്റെ ഭാഗമായി സിറ്റി യൂണിയന്‍ ബാങ്കിന്റെ 700ല്‍ ഏറെ വരുന്ന  എല്ലാ ശാഖകളിലും ലൈഫ് ഇന്‍ഷൂറന്‍സ്, വെല്‍നെസ് സേവനങ്ങള്‍ ലഭ്യമാക്കും. 

ടേം ഇന്‍ഷൂറന്‍സ്, ഗാരന്‍ഡീഡ് വിപണി അനുബന്ധ സമ്പാദ്യ പദ്ധതികള്‍, പെന്‍ഷന്‍ പദ്ധതികള്‍, ക്രിറ്റിക്കല്‍ ഇല്‍നെസ്‌ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ തുടങ്ങിയവ ഉള്‍പ്പെട്ട സേവനങ്ങളാകും ലഭ്യമാക്കുക. മൊബൈല്‍ ഫസ്റ്റ് സൊലൂഷനുകളും ഡിജിറ്റല്‍ പിന്തുണയുള്ള സേവനങ്ങളും ആസ്വദിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.  


ഇന്ത്യന്‍ ജനതയ്ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ കൂടുതല്‍ അടുത്തു ലഭിക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പ്രസിഡന്റും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറുമായ വെങ്കി അയ്യര്‍ പറഞ്ഞു. പരിരക്ഷ, സമ്പാദ്യം, ആരോഗ്യം, ജോലിയില്‍ നിന്നു വിരമിക്കല്‍, സ്വത്തു സമ്പാദിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.  

സിറ്റി യൂണിയന്‍ ബാങ്കിന്റെ വിപുലമായ ചെറുകിട സംരംഭക ഉപഭോക്തൃ നിരയ്ക്ക് സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയെ സംബന്ധിച്ചും ലൈഫ് ഇന്‍ഷൂറന്‍സ് ഒരു നിര്‍ണായക പദ്ധതി ആയ ഇക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ സാമ്പത്തിക ഭാവിക്കു വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

    comment

    LATEST NEWS


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.