എയര്‍ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു ശതമാനം ഓഹരി പങ്കാളിത്വം ഉണ്ട്. ഏറ്റെടുക്കലിലൂടെ ഈ ഓഹരികളുടെ ഉടമകള്‍ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തും. ഏയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ണമാകുന്നതോടെ ടാറ്റയ്ക്കും നെടുംമ്പാശേരിയെ ഇനി നിയന്ത്രിക്കാനാവും.
മുംബൈ: എയര്‍ ഇന്ത്യ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും പങ്കാളിത്വം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു ശതമാനം ഓഹരി പങ്കാളിത്വം ഉണ്ട്. ഏറ്റെടുക്കലിലൂടെ ഈ ഓഹരികളുടെ ഉടമകള്‍ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തും. ഏയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ണമാകുന്നതോടെ ടാറ്റയ്ക്കും നെടുംമ്പാശേരിയെ ഇനി നിയന്ത്രിക്കാനാവും.
എയര്‍ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരിപങ്കാളിത്തം എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡിലേക്ക് സര്‍ക്കാര്‍ മാറ്റിയിട്ടില്ല. പുനഃസംഘടനാ പദ്ധതി അനുസരിച്ച് എയര്‍ഇന്ത്യയുടെ ആസ്തികളും കടബാധ്യതയും എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍ വകകൊള്ളിച്ചിട്ടില്ല. ഇതും ഇനി ടാറ്റയുടെ ഭാഗമാകും. നെടുംമ്പാശേരി വിമാനത്താവളത്തില്‍ 45 കോടി രൂപയുടെ നിക്ഷേപമാണ് എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കല്‍ രേഖ അനുസരിച്ച് ഇനി ഇതു ജനുവരി അവസാനത്തോടെ ടാറ്റയ്ക്ക് ലഭിക്കും. ഇതോടെ വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.
എയര്‍ഇന്ത്യയ്ക്ക് പുറമെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് എന്നീ കമ്പനികള്‍ക്കും നെടുംമ്പശേരി വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്വം ഉണ്ട്. എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്കാണ് ലേലത്തില്‍ പങ്കെടുത്ത് ടാറ്റ സണ്‍സ് കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തമാക്കിയത്.
കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോയമ്പത്തൂരില്‍ ലുലു മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെയും.
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
ഓഹരി വിപണയിലേക്ക് ജോയ് ആലൂക്കാസ്; ഐപിഒ വഴി സമാഹരിക്കാനൊരുങ്ങുന്നത് 2,300 കോടി രൂപ
ട്വിറ്റര്‍ സ്ഥാപകനേക്കാള്‍ ഓഹരി മസ്കിന്; ഓഹരികള്‍ സ്വന്തമാക്കിയതായി വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്
ഓഹരി വിപണിയില്‍ അദാനി പവര്‍ കുതിയ്ക്കുന്നു; ഓഹരി 12 ശതമാനം കുതിച്ച് 170 രൂപയില്‍; ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില