×
login
ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്ട്; 945 കോടിയുടെ സോളാര്‍ പദ്ധതി ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്ടായ ബിഇഎസ്എസിനൊപ്പം സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അഭിമാനകരമായ ഓര്‍ഡര്‍ ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒ പ്രവീര്‍ സിന്‍ഹ

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ കരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 945 കോടി രൂപ ചിലവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍, ബാറ്ററി സംഭരണ പദ്ധതിയാണ് ടാറ്റയുടെ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ ഉത്തരവ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്.

18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന 945 കോടി രൂപയുടെ പദ്ധതി ഛത്തീസ്ഗഡിലാണ് സജ്ജമാകുന്നത്. ടാറ്റ പവറിന്റെ  ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ്. കമ്പനിക്ക് 100 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയോടൊപ്പം 120 മെഗാവാട്ട് യൂട്ടിലിറ്റി സ്‌കെയില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമാണ് കരാര്‍ പ്രകാരം തയ്യാറായിരിക്കുന്നത്. ഛത്തീസ്ഗഡില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്ട് സൈറ്റുകളില്‍ പദ്ധതിയുടെ എന്‍ജിനീയറിങ്, ഡിസൈനിങ്, വിതരണം, നിര്‍മാണം, രൂപീകരണം, പരീക്ഷണ പ്രവര്‍ത്തനങ്ങള്‍, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതായി ടാറ്റ പവര്‍ അറിയിച്ചു.


ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്ടായ ബിഇഎസ്എസിനൊപ്പം സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അഭിമാനകരമായ ഓര്‍ഡര്‍ ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒ പ്രവീര്‍ സിന്‍ഹ പ്രതികരിച്ചു. രാജസ്ഥാനിലെ ജെറ്റ്സര്‍, കാസര്‍കോട്, ഗുജറാത്തിലെ രഘനസ്ദലുമാണ് എന്നിവടങ്ങളിലാണ് ടാറ്റ പവര്‍ സോളാര്‍ മുമ്പ് നടപ്പിലാക്കിയ വലിയ പദ്ധതികള്‍. 50 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു നൂതന സൗരോര്‍ജ്ജ പദ്ധതിയും 50 മെഗാവാട്ട് ബാറ്ററി സംഭരണശേഷിയുള്ള ബിഇഎസ്എസും ലഡാക്കിലെ ലേയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.