×
login
സര്‍ക്കാരിന്റെ പ്രതികരണം ഫലം കണ്ടേക്കും; ടെസ്ല ഇന്ത്യയിലേക്ക്; ഫാക്ടറി തുടങ്ങിയേക്കുമെന്ന് സൂചന നല്കി ഇലോണ്‍ മസ്‌ക്

ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മസ്‌ക് അയച്ച വിദഗ്ധ സംഘം ഇവിടെയെത്തിയിരുന്നു. പിന്നാലെയാണ്, ഇന്ത്യയില്‍ ടെസ്ല ഫാക്ടറി സ്ഥാപിക്കുമെന്ന സൂചന മസ്‌ക് നല്കിയത്.

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങിയേക്കും. ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരനും ടെസ്ല ഉടമയുമായ ഇലോണ്‍ മസ്‌ക് ഒരഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മസ്‌ക് അയച്ച വിദഗ്ധ സംഘം ഇവിടെയെത്തിയിരുന്നു. പിന്നാലെയാണ്, ഇന്ത്യയില്‍ ടെസ്ല ഫാക്ടറി സ്ഥാപിക്കുമെന്ന സൂചന മസ്‌ക് നല്കിയത്.

ടെസ്ല ഇന്ത്യയിലേക്ക് വികസിക്കാനുള്ള സാധ്യതയുണ്ടെന്നും അനുയോജ്യമായ സ്ഥലം നോക്കുകയാണെന്നും മസ്‌ക് വാള്‍സ്ട്രീറ്റ് ജേണലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷം ഒടുവില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തും. പുതിയ ഫാക്ടറി നിര്‍മിക്കാന്‍ മത്സരിക്കുന്നതില്‍ ഇന്ത്യ നല്ലൊരു സ്ഥലമല്ലേ എന്ന ചോദ്യത്തോട് തീര്‍ച്ചയായും എന്നും അദ്ദേഹം മറുപടി നല്കി.

ടെസ്ല കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ തീരുവ ഇളവ് വേണമെന്ന മസ്‌കിന്റെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കാം എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്  ടെസ്ലയിലെ വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ കാര്യം മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് മസ്‌കും ഇതിലേക്ക് വിരല്‍ചൂണ്ടിയത്.

  comment

  LATEST NEWS


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


  മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


  മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


  മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.