×
login
ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് പത്തുരൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; റീട്ടെയിൽ വില ഏകീകൃതമായി നിലനിർത്തണം

നിലവില്‍ രാജ്യത്തെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. പാം ഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും സോയാബീൻ ഓയിൽ അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് പ്രധാനമായും വരുന്നത്.

ന്യൂദല്‍ഹി: ഭക്ഷ്യ എണ്ണയുടെ വില ഒരാഴ്ചയ്ക്കുള്ളിൽ കു റയ്ക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയില്‍ ലിറ്ററിന് പത്തുരൂപയുടെ വരെ കുറവ് വരുത്താനാണ് കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.  

നിലവില്‍ രാജ്യത്തെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്.  പാം ഓയിൽ  ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും സോയാബീൻ ഓയിൽ  അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് പ്രധാനമായും വരുന്നത്. അടുത്തിടെ രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില ഗണ്യമായി ഉയര്‍ന്നത് ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തുടനീളമുള്ള പാചക എണ്ണകളുടെ പരമാവധി റീട്ടെയിൽ വില (എംആർപി)  ഏകീകൃതമായി നിലനിർത്താൻ ഭക്ഷ്യ എണ്ണ വ്യവസായികളോട് ഭക്ഷ്യസെക്രട്ടറി സുധാൻഷു പാണ്ഡെ ആവശ്യപ്പെട്ടതായി  പിടിഐ  റിപ്പോർട്ട് ചെയ്തു. നിലവിൽ വിവിധ സോണുകളിൽ ലിറ്ററിന് 3 മുതൽ 5 രൂപയുടെ വരെ വ്യത്യാസമുണ്ട്.

ബ്രാൻഡുകൾക്കനുസരിച്ച് ചില്ലറ വിൽപ്പന വിലയിൽ ഇതിനകം ലിറ്ററിന് 10-20 രൂപ കുറച്ചിട്ടുണ്ട് എന്നും ഇനി അടുത്ത ആഴ്ചകളിൽ 10-15 രൂപ കുറയ്ക്കും എന്നും ഭക്ഷ്യ എണ്ണ വ്യവസായികൾ അറിയിച്ചു. ചരക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാൽ ഒറ്റരാത്രികൊണ്ട് വില കുറയ്ക്കുന്നത് പ്രവർത്തികമാകില്ലെന്നും അതിനു സമയമെടുക്കുമെന്നും ”സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്ത പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

    comment

    LATEST NEWS


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.